കോഴിക്കോട് നേരിയ ഭൂചലനമെന്ന് നാട്ടുകാർ
കോഴിക്കോട് ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നും നാട്ടുകാർ. ഭൂചലന മാപിനികളിൽ ഒന്നും രേഖപ്പെടുത്തിയില്ല. കായക്കൊടി എള്ളിക്കാപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.
രാത്രി 8 മണിയോടെ കായക്കൊടി പഞ്ചായത്തിലെ 4 , 5 വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട നാട്ടുകാർ വീടുവിട്ടിറങ്ങി. സെക്കൻ്റുകൾ മാത്രമാണ് ചലനം തുടർന്ന് തന്ന നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടിരുന്നു. ആങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് എം.എൽ.എ അറിയിച്ചു.
കൂടതൽ പരിശോധന നടത്താൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
English Summary: Explore the details of the minor earthquake in Kozhikode, including local reactions and safety tips. Stay updated on seismic events affecting your community.