ഈ യോഗ്യതകളുണ്ടോ?വിദേശകാര്യമന്ത്രാലയത്തില്‍ ജോലി ഒഴിവ്; ലക്ഷങ്ങള്‍ ശമ്പളം
ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അഭിലഷണീയരും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ഒഴിവുള്ള ഒരു സീറ്റിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാനം 10 ലക്ഷം രൂപ വരെ ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കൂ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 25 വയസും പരമാവധി 50 വയസും ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. എന്നാല്‍ ആവശ്യകതയും ഉദ്യോഗാര്‍ത്ഥിയുട പ്രകടനവും വിലയിരുത്തി ഇത് കൂടുതല്‍ നീട്ടിയേക്കാം.
ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് യോഗ്യതയുള്ളവരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകളോടൊപ്പം വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി (PF, PG), റൂം നമ്പര്‍ 4071, ജവഹര്‍ലാല്‍ നെഹ്റു ഭവന്‍, 23 ഡി, ജന്‍പഥ്, ന്യൂഡല്‍ഹി-110011 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. [email protected] എന്ന ഇമെയിലിലേക്കും അപേക്ഷ അയക്കാം.
അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി 05.02.2024 വൈകിട്ട് 05:30 ആണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടും. അപേക്ഷകന്‍ ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഇന്ത്യന്‍ തൊഴിലാളികളുടെ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി മേഖലയില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം. നല്ല എഴുത്തും വിശകലന വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
അപേക്ഷകന് ഇംഗ്ലീഷിലും മറ്റേതെങ്കിലും വിദേശ ഭാഷയിലും നല്ല സംസാരശേഷി ഉണ്ടായിരിക്കണം. കമ്പ്യൂട്ടറില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടാതെ ഇനി പറയുന്ന മേഖലകളില്‍ ഒന്നോ അതിലധികമോ വര്‍ഷങ്ങളില്‍ 5 – 10 വര്‍ഷത്തെ മുന്‍ പരിചയവും അപേക്ഷകന് ഉണ്ടായിരിക്കണം.
അന്താരാഷ്ട്ര മൈഗ്രേഷന്‍ നയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയം. വിദേശ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഗവേഷണം. സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുമായും മറ്റ് സംഘടനകളുമായും ഏകോപിപ്പിച്ച് വിദേശ ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, ആഗോള പ്രത്യാഘാതങ്ങളുള്ള ഏതെങ്കിലും സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മീറ്റിംഗുകളില്‍ പങ്കെടുത്തതിന്റെ അനുഭവ പരിചയം ഉണ്ടായിരിക്കണം.
ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം.