UAE യിൽ ഭൂചലനം : ആശങ്ക വേണ്ടെന്ന് ശാസ്ത്രഞ്ജർ

UAE യിൽ ഭൂചലനം : ആശങ്ക വേണ്ടെന്ന് ശാസ്ത്രഞ്ജർ

അബുദാബി: യുഎഇയിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം. ദിബ്ബ മേഖലയിലാണ് ഭൂചലന ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) പറയുന്നു.

ഇവരുടെ കണക്ക് പ്രകാരം 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുജൈറയിൽ രാവിലെ 6.18 ന് ഭൂപ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയത്.

പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അൽ ബാദിയ മേഖലയിൽ ഭൂചലനമുണ്ടായി.

UAE യിൽ ഭൂചലനം
UAE യിൽ ഭൂചലനം : ആശങ്ക വേണ്ടെന്ന് ശാസ്ത്രഞ്ജർ

അതേസമയം, യുഎഇ നിവാസികൾ ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ പറഞ്ഞു. ഒരു വർഷത്തിൽ രണ്ട് മുതൽ മൂന്ന് വരെ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. ആളുകൾക്ക് ഈ ഭൂചലനങ്ങളിൽ ഭൂരിഭാഗവും അനുഭവപ്പെടില്ല. അവ സെൻസറുകൾ വഴിയാണ് കണ്ടെത്തുന്നത്. യുഎഇയിൽ ഭൂചലന പ്രതിരോധ സംവിധാനം മിക്ക കെട്ടിടങ്ങൾക്കും ഉണ്ട് .

© Metbeat News 

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment