പാപ്പുവ ന്യൂ ഗിനിയയിൽ വൻ മണ്ണിടിച്ചിൽ; നൂറിലധികം പേർ മരിച്ചു
പാപ്പുവ ന്യൂ ഗിനിയയിൽ മണ്ണിടിച്ചിൽ ഉണ്ടായി. പാപ്പുവ ന്യൂ ഗിനിയയിലെ ഉയർന്ന പ്രദേശങ്ങളിലെ ആറ് ഗ്രാമങ്ങളിൽ ആണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകൾ മണ്ണിനടിയിലായതായി റിപ്പോർട്ട്. നൂറിലധികം ആളുകൾ മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക സമയം ഏകദേശം വെള്ളിയാഴ്ച പുലർച്ചെ 03:00 മണിയോടെ നിരവധി ഗ്രാമീണർ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് എങ്ക പ്രവിശ്യയുടെ ഒരു ഭാഗത്ത് ദുരന്തം ഉണ്ടായത് .
നൂറുകണക്കിനാളുകൾ മണ്ണിനടിയിലായെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. “വലിയ മണ്ണിടിച്ചിലുണ്ടായി, ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായി” എന്ന് പ്രവിശ്യാ ഗവർണർ പീറ്റർ ഇപാറ്റാസ് എഎഫ്‌പിയോട് പറഞ്ഞു. നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും മറ്റ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ബാരിക്ക് ഗോൾഡ് (ABX.TO) പ്രവർത്തിക്കുന്ന പോർഗെര സ്വർണ്ണ ഖനിക്ക് സമീപമുള്ള ഹൈവേയുടെ ഒരു ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. നാശനഷ്ടത്തിൻ്റെ വ്യാപ്തി ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പരിക്കേറ്റവരെ സഹായിക്കുന്നതിനുമായി മെഡിക്‌സ്, മിലിട്ടറി, പോലീസ്, യുഎൻ ഏജൻസികൾ എന്നിവരുടെ ദ്രുത പ്രതികരണ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.