ഡോ. മാളവിക വർമയ്ക്ക് അമേരിക്കൻ സർക്കാരിന്റെ പുരസ്കാരം

ഡോ. മാളവിക വർമയ്ക്ക് അമേരിക്കൻ സർക്കാരിന്റെ പുരസ്കാരം

മലയാളിക്ക് US സർക്കാറിൻ്റെ പുരസ്കാരം. ഡിപാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് ഹ്യൂമൻ സർവീസസിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ NIH Biophysics Research Fellows Conference Award ആണ് കോഴിക്കോട് സ്വദേശിയായ ഡോ. മളവിക വർമക്ക് ലഭിച്ചത്.

ഇന്നലെ വാഷിംഗ്ടണിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ മാളവിക വർമ തന്റെ വിഷയത്തെ കുറിച്ച് സംസാരിച്ചു.

അമേരിക്കയിലെ കാർണ്ണഗി മെല്ലൻ സർവകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ മാളവിക ഇപ്പോൾ ഷിക്കാഗോ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ആയി തുടർ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

കോഴിക്കോട് ബീച്ച് റോഡ് അപ്പോളോ സീ ബ്രീസിൽ രഞ്ജിനി വർമ്മയുടെയും കിഷോർ അനിയൻ്റെയും മകളാണ്.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020