പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വൻ ശബ്ദം കേട്ടതായി നാട്ടുകാർ
മലപ്പുറം ജില്ലയിലെ അനക്കല്ലിൽ (പോത്തു ക്കല്ല് ) ഭൂമിക്കടിയിൽ നിന്നും ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ഇന്ന് രാത്രി 11 മണിയോടെയാണ് സംഭവം.
രാത്രിയോടെ വൻ മുഴക്കം കേട്ടതായും തുടർന്ന് ഭൂമി കുലുങ്ങുന്നതുപോലെ അനുഭവപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു. റവന്യൂ വകുപ്പ് അധികാരികൾ സ്ഥലത്തെത്തി. പരിഭ്രാന്തരായ നാട്ടുകാർ വീടിനു പുറത്ത് കഴിയുകയാണ്.
രാത്രിയോടെ ഇവിടെ ഒരു ക്യാമ്പ് തുടങ്ങിയതായും അവിടേക്ക് കുറച്ചുപേരെ മാറ്റി പാർപ്പിച്ചതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. പലപ്പോഴായി ഇവിടെ ഇത്തരം ശബ്ദം ഭൂമിക്കടിയിൽ നിന്ന് കേട്ടിരുന്നതായും, ഇത് തുടരുന്ന സാഹചര്യത്തിൽ വിശദമായ പഠനം ആവശ്യമാണെന്നും നാളെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെയും ഇവിടെ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ജിയോളജിസ്റ്റ് പരിശോധന നടത്തുകയും ചെയ്തിരുന്നതാണ്.
Updating ….