ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപം ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപം ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചയാണ് ഉണ്ടായത്. തുടർന്ന് ഇന്തോനേഷ്യൻ ജിയോ ഫിസിക്സ് ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രണ്ടു മണിക്കൂർ നേരത്തെ സുനാമി നിരീക്ഷണത്തിനുശേഷം സുനാമി മുന്നറിയിപ്പ് ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. എങ്കിലും ജനങ്ങൾ തീരദേശത്തുനിന്ന് മാറി താമസിക്കണം എന്നുള്ള മുന്നറിയിപ്പ് തുടരുകയാണ്. ഉയർന്ന പ്രദേശങ്ങളിലേക്ക് ജനങ്ങൾ മാറണമെന്നാണ് ഇന്തോനേഷ്യൻ അധികൃതർ നൽകിയ മുന്നറിയിപ്പ്.

ജക്കാർത്ത പ്രാദേശിക സമയം പുലർച്ചെ മൂന്നുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. 84 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. 5 തീവ്രത വരെ രേഖപ്പെടുത്തിയ നിരവധി തുടർ ചലനങ്ങളും ഉണ്ടായി. പടിഞ്ഞാറൻ തീരമായ സുമാത്രയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ഇന്തോനേഷ്യൻ disaster mitigation agency വക്താവ് അബ്ദുൽ മുഹാരി അറിയിച്ചു. പഡാങ്ങിൽ ശക്തമായ തുടർ ചലനം അനുഭവപ്പെട്ടു.

നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ജനങ്ങൾ പരിഭ്രാന്തരാവുകയും വീടുകളിൽ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. തീരദേശത്തുനിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നുണ്ട്. പരിഭ്രാന്തരായവർ ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. പഡാങ്ങിലെ ജനങ്ങൾ ബൈക്കിലും കാൽനടയായും ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ഇന്തോനേഷ്യൻ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.

https://twitter.com/Agra3479/status/1650611013933498370?t=Vu6UMAFQCrje4M0bez7AbQ&s=19

Pacific Ring of Fire എന്നറിയപ്പെടുന്ന സാധ്യത മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. നിരവധി ടെക്ടോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന മേഖലയാണിത്. ഇവ തമ്മിൽ ഉരസുമ്പോഴും കൂട്ടിയിടിക്കുമ്പോഴും ആണ് ഭൂചലനം ഉണ്ടാകുന്നത്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment