ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷ വാർത്തയുമായി ഫ്രഞ്ച് പ്രസിഡന്റ്

ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷ വാർത്തയുമായി ഫ്രഞ്ച് പ്രസിഡന്റ്

2030-ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം30,000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യാതിഥിയായി എത്തിയ മാക്രോൺ എക്സ് പ്ലാറ്റ്ഫോമിലാണ് ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സന്തോഷവാർത്ത അറിയിച്ചത്. എന്നാൽ 2023 ൽ തന്നെ ഫ്രഞ്ച് സർക്കാർ ഇക്കാര്യം അറിയിച്ചിരുന്നു.

ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് മാക്രോണിൻ്റെ റിപ്പബ്ലിക് ദിന സമ്മാനം. കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് തന്റെ രാജ്യത്ത്‌ പഠനം ഉറപ്പാക്കുമെന്ന് അറിയിച്ചു.

ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികളെ സർവകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കുമെന്നും ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മാക്രോൺ പറഞ്ഞു.

‘റിപ്പബ്ലിക് ദിനത്തിൽ എൻ്റെ ഊഷ്മളമായ ആശംസകൾ. നിങ്ങളോടൊപ്പമുണ്ടായതിൽ സന്തോഷവും അഭിമാനനവുമുണ്ട്‌’ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം എക്സിൽ കുറിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രഞ്ച് വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ വർഷം Choose de France 2023 ക്യാമ്പയിന്‍ 5 സർക്കാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടത്തിയിരുന്നു. ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 4,500 ലധികം വിദ്യാര്‍ഥികള്‍ ഇതുവഴി ഫ്രാൻസിൽ പഠിക്കാൻ അവസരം നേടി. 48 ഫ്രഞ്ച് സർവകലാശാലകളുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തിയത്.

ഫ്രാൻസ് ദി ടൂർ 2023 എന്ന പേരിൽ നടത്തിയ കാമ്പയിനിൽ വിദ്യാഭ്യാസ മേഖലയില്‍ മാനവ വിഭവ ശേഷി കൈമാറ്റവും, ഗവേഷണ-അക്കാദമിക മേഖലയില്‍ സഹകരണം സാധ്യമാക്കലുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യങ്ങള്‍. മാത്രമല്ല ഫ്രഞ്ച് സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും, കോഴ്‌സുകളെ കുറിച്ചും, ഫ്രഞ്ച് വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും എല്ലാം വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കാനും സാധിച്ചിരുന്നു.

മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള വിപുലമായ അക്കാദമിക് വിഷയങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍ മാറുന്നതയാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ സയന്‍സ്, സ്‌റ്റെം തുടങ്ങിയ മേഖലകളിലും യു.എസ്, യു.കെ എന്നിവക്കപ്പുറത്തേക്ക് ഫ്രഞ്ച് സാധ്യതകള്‍ തേടുന്നതാണ് പുതിയ ട്രെന്‍ഡ്. നേരത്തെ തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെ രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മേഖലയിലടക്കം മാറ്റങ്ങള്‍ വരുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ പഠന കോഴ്‌സുകള്‍ വിപുലീകരിക്കുന്നതടക്കമുള്ള നടപടികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ കൈകൊള്ളുന്നത്. 1,600 ലധികം ഇംഗ്ലീഷ് പ്രോഗ്രാമുകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.

© Metbeat career news

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020