Metbeat Weather Forecast: ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ

Metbeat Weather Forecast: ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ

വടക്കു – പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം വിടവാങ്ങൽ (Withdrawal of South West Monsoon) തുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തിൽ മഴ തുടരും. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ വീണ്ടും മഴയെത്തുമെന്നാണ് Metbeat Weather ന്റെ നിരീക്ഷണം.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഈ മാസം 30 ഓടെ ന്യൂനമർദ്ദത്തിന് (Low Pressure Area ) രൂപപ്പെടാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 29ന് ആ മേഖലയിൽ ഒരു ചക്രവാത ചുഴി (Cyclonic Circulation) രൂപം കൊള്ളും. ഇത് ശക്തിപ്പെട്ടാണ് ന്യൂനമർദ്ദം രൂപപ്പെടുക. ഒക്ടോബർ 1 ന് ഈ ന്യൂനമർദ്ദം വീണ്ടും ശക്തിപ്പെടുകയും തുടർന്ന് ഒഡിഷ – ആന്ധ്ര തീരത്തേക്ക് നീങ്ങുകയും ചെയ്യും.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായേക്കും

പസഫിക്ക് സമുദ്രത്തിൽ നിന്ന് തായ്‌ലൻഡ് മേഖലയിലൂടെ മറ്റൊരു ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങൾ എത്തുകയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ വീണ്ടും ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വെതർമാൻ കേരള പറഞ്ഞു. ഇതിനാൽ രൂപപ്പെടാൻ ഇരിക്കുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമോ ചുഴലിക്കാറ്റോ ആയി മാറിയേക്കാമെന്നും അദ്ദഹം നിരീക്ഷിച്ചു.

ബംഗാൾ ഉൾക്കടൽ സജീവം, മഴ തിരികെ

കേരളത്തിൽ ഈ മാസം അവസാനത്തെ ആഴ്ചയും ഒക്ടോബർ ആദ്യത്തെ ആഴ്ചയും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം Metbeat Weather ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള അന്തരീക്ഷ ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടുകയും പിന്നീട് ന്യൂനമർദ്ദം ആവുകയും ചെയ്യുന്നത് കേരളത്തിൽ പടിഞ്ഞാറൻ കാറ്റിനെ ശക്തിപ്പെടുത്തും. ഇതാണ് മഴക്ക് അനുകൂലമാകുക.

പസഫിക് സമുദ്രവും സജീവം

ഇതോടൊപ്പം പസഫിക്ക് സമുദ്രത്തിലും ചുഴലിക്കാറ്റുകളും ന്യൂനമർദ്ദവും ഉണ്ട്. അവയുടെ സ്വാധീനവും കേരളത്തിനു മുകളിൽ ഉണ്ടാകും. ഇതോടെ ശക്തമായതോ (Heavy Rain) അതിശക്തമായതോ (Very Heavy Rain) ആയ മഴ തെക്കൻ ജില്ലകളിൽ ഉൾപ്പെടെ ലഭിക്കാൻ സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ
ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ

നബിദിനാഘോഷം മഴയിൽ?

കേരളത്തിൽ നബിദിനമായ സെപ്റ്റംബർ 28 വ്യാഴം എല്ലാ ജില്ലകളിലും മഴ സാധ്യത. ഇപ്പോഴത്തെ സൂചന പ്രകാരം വടക്കൻ കേരളത്തിലെ കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. ബുധനാഴ്ച മുതൽ എല്ലാ ജില്ലകളിലും സാധാരണ തോതിലുള്ള മഴ ലഭിക്കാം.

ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ
ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ

കാലവർഷം വിടവാങ്ങൽ

കാലവർഷത്തിന്റെ വിടവാങ്ങൽ ഇന്ന് രാജസ്ഥാനിൽ നിന്ന് തുടങ്ങിയിട്ടുണ്ട്. നോക്രാ , ജോധ്പൂർ, ബർമാർ വരെയാണ് ഇന്ന് കാലവർഷം വിടവാങ്ങിയത്. സാധാരണ സെപ്റ്റംബർ 17നാണ് കാലവർഷം വിടവാങ്ങൽ തുടങ്ങേണ്ട തീയതി . ഇത്തവണ എട്ടു ദിവസം വൈകിയാണ് വിടവാങ്ങൽ പ്രക്രിയ തുടങ്ങിയത്. അടുത്തദിവസം കൂടുതൽ പ്രദേശങ്ങളിലേക്ക് വിടവാങ്ങൽ വ്യാപിക്കും.

ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ
ന്യൂനമർദം വരുന്നു ; കേരളത്തിൽ ബുധൻ മുതൽ മഴ തിരികെ
ഇതാണ് മാനദണ്ഡങ്ങൾ

അന്തരീക്ഷത്തിലെ 850 hpa മർദ്ദ മേഖലയിൽ എതിർ ചുഴലി ( Anti Cyclone) രൂപപ്പെട്ടു. കഴിഞ്ഞ അഞ്ചുദിവസമായി ഈ മേഖലയിൽ മഴ ലഭിച്ചിട്ടില്ല. കൂടാതെ ഈ മേഖലയിലെ ഉപഗ്രഹ നിരീക്ഷണത്തിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ (Water Vapour) സാന്നിധ്യം ഇല്ല . ഇതെല്ലാമാണ് കാലവർഷം വിടവാങ്ങി തുടങ്ങിയെന്ന് സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ .
© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment