ന്യൂനമര്‍ദം : ആന്ധ്രയിലും തെലങ്കാനയിലും പേമാരി, 185 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂനമര്‍ദം : ആന്ധ്രയിലും തെലങ്കാനയിലും പേമാരി, 185 ട്രെയിനുകള്‍ റദ്ദാക്കി

തീവ്ര ന്യൂനമര്‍ദം കരകയറിയതിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി മുതല്‍ കനത്ത മഴ തുടരുന്ന ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പലയിടത്തും പ്രളയം. മധ്യ, ദക്ഷിണ റെയില്‍വേകള്‍ 156 ട്രെയിനുകള്‍ റദ്ദാക്കുകയും 84 സര്‍വിസുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. ഈ സംസ്ഥാനങ്ങളില്‍ റെയില്‍വേ ട്രാക്കുകള്‍ പലയിടത്തും വെള്ളത്തിനടിയിലാണ്.

അതേസമയം കേരളത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ട്രെയിൻ ഗതാഗതത്തിന് ദക്ഷിണ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി എക്‌സപ്രസും (17230), നാളെ പുറപ്പെടാനിരുന്ന തിരുവനന്തപുരം സെൻട്രൽ – സെക്കന്ദരാബാദ് ശബരി എക്‌സപ്രസും (17229) പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഓഗസ്റ്റ് 31ന് യാത്ര തുടങ്ങിയ ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626)നാഗ്പുരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്.

പകരം നാഗ്പൂർ, വിസിയനഗരം, ദുവ്വഡ എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടുമെന്നും റയിൽവേ. ഓഗസ്റ്റ് 31ന് കോർബയിൽനിന്ന് പുറപ്പെട്ട കോർബ – കൊച്ചുവേളി എക്‌സ്പ്രസ് (22647)വാറങ്കൽ, ഖമ്മം, വിജയവാഡ, തെനാലി, ചിരാല, ഗുഡൂർ, ചെന്നൈ സെൻട്രൽ തുടങ്ങിയ സ്ഥലങ്ങൾ ഒഴിവാക്കി പകരം കാസിപെട്, റെനിഗുഡ വഴി സർവിസ് നടത്തുമെന്നും അധികൃതർ. ഓഗസ്റ്റ് 31ന്എറണാകുളത്തുനിന്ന് പുറപ്പെട്ട എറണാകുളം ജങ്ഷൻ – പട്‌ന ജങ്ഷൻ സൂപ്പർഫാസ്റ്റ് ട്രെയിൻ (22669 ) പേരമ്പുറിനും വാറങ്കലിനും ഇടയിലുള്ള സ്‌റ്റോപ്പുകൾ ഒഴിവാക്കി ദുവ്വഡ, വിസിയനഗരം, നാഗ്പുർ വഴിയാണ് സർവീസ് നടത്തുക.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment