ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സെപ്റ്റംബർ 8 വരെ കേരളത്തിൽ മഴയെന്ന് ഐഎംഡി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.സെപ്റ്റംബർ 8 വരെ കേരളത്തിൽ മഴ തുടരുമെന്ന് ഐഎംഡി. ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു ന്യൂന മർദ്ദമായി മാറി. നിലവിൽ ന്യൂനമർദ്ദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 5 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലായിരിക്കും മഴ ശക്തി പ്രാപിക്കുക.

ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. ഒരിടവേളയ്ക്കുശേഷം സെപ്റ്റംബർ 2 മുതൽ കേരളത്തിൽ മഴ വീണ്ടും സജീവമാകുമെന്ന് മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞിരുന്നു.

സെപ്റ്റംബർ 2 ന് മഴ തിരികെ വന്നത് തീവ്രമഴയുമായി.. ഇനി മുതൽ എങ്ങനെ? കൂടുതൽ അറിയാൻ മുഴുവൻ കേൾക്കുക.. #weathermankerala #keralarainupdates #heavyrain #lowpressurearea #keralaweather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment