cyclone Rimal Update: കേരള തീരത്ത് ന്യൂനമർദം: ബംഗാൾ ഉൾക്കടൽ ന്യൂനമർദം റിമാൽ ചുഴലിക്കാറ്റാകും
വടക്കന്‍ കേരള തീരത്തുണ്ടായിരുന്ന ചക്രവാതച്ചുഴി ശക്തിപ്പെട്ട് ന്യൂനമര്‍ദമായി. ഇതോടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്പെട്ട് റിമാല്‍ ചുഴലിക്കാറ്റായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കേരള തീരത്ത് ന്യൂനമര്‍ദം
തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ഇന്ന് ന്യൂനമര്‍ദം രൂപപ്പെട്ടത്. രാവിലെയുണ്ടായിരുന്ന അന്തരീക്ഷച്ചുഴി ഇപ്പോള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് വ്യാപിച്ചു. രാവിലെ സമുദ്ര നിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തില്‍ വരെയായിരുന്നു അപ്പര്‍ എയര്‍ സര്‍ക്കുലേഷന്റെ സ്വാധീനമെങ്കില്‍ ഇപ്പോള്‍ 7.6 കി.മി ഉയരത്തില്‍ വരെ സ്വാധീനം ദൃശ്യമാണ്.
റിമാല്‍ ചുഴലിക്കാറ്റ് രൂപപ്പെടും
ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലിലെ പടിഞ്ഞാറ് മധ്യ മേഖലയില്‍ നിലകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ ആയി മാറിയിട്ടുണ്ട്. ഇത് വടക്കു, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഈ മാസം 24 ന് തീവ്ര ന്യൂനമര്‍ദം (ഡിപ്രഷന്‍) ആയി. ഇത് വീണ്ടും ശക്തിപ്പെട്ട് റിമാല്‍ ചുഴലിക്കാറ്റ് ആയി മാറും. ഒമാനാണ് ചുഴലിക്കാറ്റിന് പേര് നിര്‍ദേശിച്ചത്. മണല്‍ എന്നാണ് അറബിയില്‍ ഇതിനര്‍ഥം. അടുത്ത ചുഴലിക്കാറ്റിന് അസ്‌ന എന്നാണ് പേരിടുക. പാകിസ്താനാണ് ഈ പേര് നിര്‍ദേശിച്ചത്.
കാലവര്‍ഷം കൂടുതല്‍ വ്യാപിച്ചു
അതിനിടെ ഇന്ന് കാലവര്‍ഷം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചു. ആന്‍ഡമാന്‍ കടല്‍, കന്യാകുമാരി കടല്‍ മേഖലയിലേക്കാണ് ഇന്ന് കാലാവര്‍ഷം വ്യാപിച്ചത്. ഇതോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കന്‍ ശ്രീലങ്കയില്‍ പൂര്‍ണമായി വ്യാപിച്ച ശേഷം മധ്യ ശ്രീലങ്കവരെയും വടക്കന്‍ ആന്‍ഡമാന്‍ ദ്വീപ് വരെയും എത്തി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.