തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 12 മണിക്കൂർ സ്റ്റേഷനറി പൊസിഷനിൽ തുടരുന്ന ന്യൂനമർദം തുടർന്നുള്ള 24 മണിക്കൂറിൽ ശക്തിപ്പെടും. തുടർന്ന് വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്‌നാട്-പുതുച്ചേരി തീരം ലക്ഷ്യമാക്കി നീങ്ങും. 12 ാം തിയതിയോടെ ന്യൂനമർദം തീരത്തെ്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ ശനിയാഴ്ച മഴയെത്തും
ന്യൂനമർദത്തിന്റെ രൂപീകരണത്തിന്റെ ഭാഗമായി വിട്ടുനിൽക്കുന്ന മഴ ശനിയാഴ്ച രാവിലെയോടെ തിരികെയെത്തും. വെള്ളിയാഴ്ച തമിഴ്‌നാട്ടിൽ മഴ ലഭിക്കും. ശനിയാഴ്ച മലപ്പുറം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. ശനിയാഴ്ച വൈകി്‌ട്ടോടെ എല്ലാ ജില്ലകളിലേക്കും മഴയെത്താം. ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ മധ്യ, തെക്കൻ ജില്ലകളിൽ ഉണ്ടാകാനാണ് സാധ്യത. വടക്കൻ കേരളത്തിലും താരതമ്യേന ശക്തി കുറഞ്ഞ മഴ ലഭിക്കും. ന്യൂനമർദം കരകയറിയ ശേഷം കേരളത്തിനു കുറുകെ സഞ്ചരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അതിനാൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ പ്രതീക്ഷിക്കണം.