Live wayanad rain update 14/08/24: മലവെള്ളപ്പാച്ചില്‍: ചൂരല്‍ മലയില്‍ 83 പേരെ മാറ്റിപാര്‍പ്പിച്ചു

Live wayanad rain update 14/08/24: മലവെള്ളപ്പാച്ചില്‍: ചൂരല്‍ മലയില്‍ 83 പേരെ മാറ്റിപാര്‍പ്പിച്ചു

ഇന്നലെ കനത്ത മഴ പെയ്ത വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നും ശക്തമായ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ട്. ഇന്നു വൈകിട്ടും ഈ മേഖലയില്‍ ഇടിയോടെ മഴയുണ്ടാകുമെന്ന് Metbeat Weather അറിയിച്ചു.

ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് 83 പേരെ മാറ്റിപാര്‍പ്പിച്ചു. തൃക്കൈപറ്റ സ്‌കൂളിലെ ക്യാംപിലാണ് ഇവര്‍ താമസിക്കുന്നത്. മഴ മൂലം ഇന്നലെ മുടങ്ങിയ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടത്താനാണ് നീക്കം. ഇതുവരെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടക്കം 401 ഡി.എന്‍.എ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. 121 പുരുഷന്മാരെയും 127 സ്ത്രീകളെയുമാണ് തിരിച്ചറിഞ്ഞത്. 437 ശരീരഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

കൂടുതല്‍ അഴുകിയ ശരീരഭാഗങ്ങളുടെ ഫലം ഇനിയും വൈകും.

128 പേരെ കാണാതായിട്ടുണ്ട്. 119 പേരുടെ രക്തസാംപിള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ ഡി.എന്‍.എയുമായി ഒത്തു നോക്കാനാണിത്. ഇതുവരെ 231 മരണ മാണ് സ്ഥിരീകരിച്ചത്.

താഴെ കൊടുത്ത ലൈവ് അപേഡ്റ്റുകള്‍ വായിക്കാം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment