ഡാമിന്റെ ഗേറ്റ് തകർന്നു: അതീവ ജാഗ്രത,35,000 ക്യുസെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുകി

ഡാമിന്റെ ഗേറ്റ് തകർന്നു: അതീവ ജാഗ്രത,35,000 ക്യുസെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുകി

തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. കർണാടക കൊപ്പൽ ജില്ലയിൽ ആണ് അണക്കെട്ടിന്റെ ഗേറ്റ് തകർന്നത്. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി പോയി. ഡാമിനുള്ളത് ആകെ 35 ഗേറ്റുകളാണ്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നിട്ടുണ്ട്. മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് തുംഗഭദ്ര.

കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ അതീവ ജാഗ്രത നിലനിൽക്കുന്നു. ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19–ാം ഗേറ്റിൽ തകരാർ സംഭവിച്ചത്. ഗേറ്റിലെ ചെങ്കല്ലുകൾ പൊട്ടി പോവുകയായിരുന്നു.

പിന്നാലെ അണക്കെട്ടിന് തകരാർ സംഭവിക്കാതിരിക്കാൻ മറ്റ് ഗേറ്റുകൾ തുറക്കുകയായിരുന്നു. 60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികൾ നടക്കൂ എന്ന് അധികൃതർ പറയുന്നു. ഡാം കമ്മിഷന്‍ ചെയ്തത് 1953ലാണ്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് ഡാമിലെ വെള്ളമാണ്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment