പൂര്‍ണ ചന്ദ്രഗ്രഹണം തുടങ്ങി, രക്ത ചന്ദ്രനിലേക്ക് മിനുട്ടുകള്‍ മാത്രം
ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം തുടങ്ങി. രാത്രി 8.58 ഓടെയാണ് ഗ്രഹണം തുടങ്ങിയത്. രാത്രി 9.57 ഓടെ ഭാഗിക ഗ്രഹണവും ആരംഭിച്ചു. 10.50 ന് പൂര്‍ണ ചന്ദ്ര ഗ്രഹണത്തിലേക്ക് എത്തും. രാത്രി 11.31 നാണ് പരമാവധി ഗ്രഹണം കാണാനാകുക.
തിങ്കളാഴ്ച പുലര്‍ച്ചെ 12.22 ന് പൂര്‍ണ ഗ്രഹണം അവസാനിക്കുകയും 1.26 ന് ഭാഗിക ഗ്രഹണം അവസാനിക്കുകയും ചെയതു. 2.25 നാണ് ഗ്രഹണം അവസാനിക്കുന്നത്.
ഭൂമിയുടെ പകുതി ഭാഗത്തോളം സാധാരണ ചന്ദ്ര ഗ്രഹണം കാണാറുണ്ട്. ഇത്തവണത്തെ പൂര്‍ണ ചന്ദ്രനൊപ്പം രക്തചന്ദ്രനെയും കാണാനാകുമെന്നതാണ് പ്രത്യേകത.
സെപ്റ്റംബര്‍ ഏഴിന് രാത്രി 11 നും 12.22 നും ഇടയിലാണ് രക്തചന്ദ്രനെ കാണാന്‍ കഴിയുക. ഗള്‍ഫില്‍ രാത്രി 7 മുതല്‍ 11 വരെയും രക്തചന്ദ്രനെ കാണാനാകും.
കേരളത്തില്‍ മുസ്്‌ലിം പള്ളികളില്‍ ഗ്രഹണത്തെ തുടര്‍ന്ന് പ്രത്യേക നിസ്‌കാരം നടന്നു. രാത്രി 10.30 നാണ് ഗ്രഹണ നിസ്‌കാരം തുടങ്ങിയത്. 82 മിനുട്ട് നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണമാണ് ഇത്തവണത്തേത്. 11.48 നും 12.22 നും ഇടയിലാണ് ചന്ദ്രഗ്രഹണം പൂര്‍ണ തോതിലെത്തുക.
ഇന്ത്യയ്‌ക്കൊപ്പം, ഗള്‍ഫ്, ആഫ്രിക്ക, ആസ്‌ത്രേലിയ, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദര്‍ശിക്കാനാകും. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2026 മാര്‍ച്ച് 3 നാണ്. 2022 നു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യം കൂടിയ ചന്ദ്രഗ്രഹണമാണ് ഇന്നത്തേത്. 8.58 ന് പെനുബ്രല്‍ ഗ്രഹണം തുടങ്ങിയെങ്കിലും നഗ്ന നേത്രം കൊണ്ട് ഗ്രഹണം തിരിച്ചറിയാന്‍ പ്രയാസമാണ്.
9.57 ന് ഉമ്പ്രല്‍ ഭാഗിക ഗ്രഹണം തുടങ്ങി. ഈ ഘട്ടത്തില്‍ നഗ്നനേത്രം കൊണ്ട് ഗ്രഹണം കാണാനാകും. 11.01 മുതലാണ് പൂര്‍ണ ഗ്രഹണം തുടങ്ങുക. ഇതോടെ രക്തചന്ദ്രനെ കാണാനാകും.