തിരുവനന്തപുരത്ത് മഴ: പൊങ്കാലക്ക് ആശങ്ക
ആറ്റുകാല്‍ പൊങ്കാലക്ക് ആശങ്ക സൃഷ്ടിച്ച് നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചാറ്റൽ മഴ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. കാറ്റിൻ്റെ ഗതിയിലുണ്ടായ മാറ്റമാണ് ചൂട് കുറയാനും മഴ നൽകാനുമുള്ള കാരണമെന്നും നേരത്തെ Metbeat Weather വിശദീകരിച്ചിരുന്നു.
ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊങ്കാലയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്. ചൂടിനെ തുടർന്ന് ആരോഗ്യവകുപ്പും പൊങ്കാലയിടാൻ എത്തുന്നവർക്ക് ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിരുന്നു.
രാവിലെ 10 മണിക്ക് ശുദ്ധ പുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കും അഗ്‌നി പകരുമ്പോള്‍ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തര്‍ ഒരുക്കിയ അടുപ്പുകള്‍ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പില്‍ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.
https://www.facebook.com/share/r/jnu1EUBvx1ru86HB/?mibextid=xCPwDs
ഇന്നലെ രാത്രി കൊല്ലം ജില്ലയിലും മഴ ലഭിച്ചിരുന്നു. തെക്കൻ കേരളത്തിലും ശ്രീലങ്കയുടെ ചില ഭാഗങ്ങളിലും മാലദ്വീപിലും ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് വെതറിനെ നിരീക്ഷണം. രാവിലെ മുതൽ തിരുവനന്തപുരം ജില്ലയിൽ മേഘാവൃതമായിരുന്നു. കണ്ണൂർ ജില്ലയിലും വടക്കൻ കേരളത്തിലെ ചില മേഖലകളിലും ആകാശം മേഘാവൃതമാണ്.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.