“ഭൂമിയെ സ്നേഹിക്കാം സംരക്ഷിക്കാം ” ഇന്ന് ലോക ഭൗമദിനം

എല്ലാവർഷവും ഏപ്രിൽ 22ന് ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് ലോക ഭൗമദിനം ആചരിക്കാറുണ്ട്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഭൂമിയെ സംരക്ഷിക്കാൻ ഊർജ്ജം നൽകുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

‘നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ (Invest in our planet) എന്ന തീമിലാണ് ഈ വർഷം ലോക ഭൗമ ദിനം ആചരിക്കുന്നത്. ഭൂമിയിലെ എല്ലാ വിഭവങ്ങളും നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുന്നു. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി വിഭവങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ ഇത് നമ്മുടെ വീടാണെന്ന് മനപൂർവം മറക്കുന്നു. ഈ ഗ്രഹത്തിനെ തിരികെ നൽകുകയെന്നതാണ് ഇത്തവണത്തെ ദിനത്തിന്റെ പ്രധാന സന്ദേശം. കഴിഞ്ഞ വർഷം ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ദിനാചരണം.

ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെയെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ആഗോളതാപനം മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കൂടെ ഭൗമ ദിനത്തിൽ നാം ചർച്ച ചെയ്യേണ്ടതുണ്ട്.ഏപ്രിൽ 22 1970 മുതൽ ആണ് ലോക ഭൗമദിനം അമേരിക്കയിൽ ആചരിച്ചു തുടങ്ങിയത്. അന്ന് ഏകദേശം 20 മില്യൻ ആളുകളാണ് പരിസ്ഥിതിയെ നിരാകരിക്കുന്നു എന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്കൂളുകൾ, കോളേജുകൾ വീടുകൾ എന്നിങ്ങനെ എല്ലായിടങ്ങളിൽ നിന്നും ജനങ്ങൾ തെരുവിലിറങ്ങി. ഇത് ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു ഈ പ്രതിഷേധത്തിന്റെ പ്രാധാന്യം അതിർത്തി കടന്നതോടെ ലോകം മുഴുവൻ ഭൗമ ദിനം ആചരിക്കാൻ തുടങ്ങുകയായിരുന്നു.പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലം സംരക്ഷിച്ചും ഹരിത വാതക ഉപയോഗം കൂട്ടിയുമൊക്കെ നാം ഓരോരുത്തരും ഭൂമിയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ പങ്കാളികളാകണം.പെട്ടെന്നുണ്ടായ ഒരു ചിന്തയിൽ നിന്നല്ല ഇത്തരം ഓർമ്മ ദിനങ്ങൾ ഉണ്ടാകുന്നത്. അനുഭവങ്ങളിലൂടെ ആണ് ഓരോ ഓർമ്മപ്പെടുത്തലുകളും ഉടലെടുക്കുന്നത്. നാളത്തെ തലമുറയുടെ നല്ല ദിനങ്ങൾക്കായി ഭൂമിയുടെ ഈ ദുർവിധി നാം തിരുത്തേണ്ടതുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment