ഇത്തവണ അപേക്ഷിച്ചത് 12.95 ലക്ഷം പേര്‍;4.62 ലക്ഷം അപേക്ഷകര്‍ കുറഞ്ഞു
സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിന് ഇത്തവണത്തെ വിജ്ഞാപനത്തിന് 12,95,446 അപേക്ഷകൾ ലഭിച്ചു. കഴിഞ്ഞതവണത്തെക്കാൾ 4,62,892 അപേക്ഷകളുടെ കുറവുണ്ടായി.
2019-ലെ വിജ്ഞാപനത്തിന് 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു.ക്ലാർക്ക് വിജ്ഞാപനം നവംബർ 30-നാണ് പ്രസിദ്ധീകരിച്ചത്. എന്നിട്ടും 13 ലക്ഷത്തോളം അപേക്ഷകളേ ലഭിച്ചുള്ളൂ. പരീക്ഷ ജൂലായിൽ ആരംഭിക്കും.
ക്ലാർക്ക് നിയമനങ്ങളിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ കുറവാണ് അപേക്ഷകർ കുറയുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
Your point of view caught my eye and was very interesting. Thanks. I have a question for you.