എല്‍.ഡി ക്ലര്‍ക്ക്; അപേക്ഷ സമര്‍പ്പിക്കാനുള്ള, നീട്ടിയ സമയപരിധി ഇന്ന് അവസാനിക്കും
കേരള പി.എസ്.സി നടത്തുന്ന എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നേരത്തെ ജനുവരി 03ന് അവസാനിക്കേണ്ടിയിരുന്ന അപേക്ഷയാണ് ജനുവരി 05 വരെ നീട്ടിയത്. പത്താം ക്ലാസ് ആണ് യോഗ്യത.
തസ്തിക& ഒഴിവ്
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ക്ലര്‍ക്ക് നിയമനം. കേരളത്തിലുടനീളം 5000 ലധികം നിയമനങ്ങളാണുള്ളത്.
കാറ്റഗറി നമ്പര്‍: 503/2023
പ്രായപരിധി
18 വയസിനും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02011987നും 01012005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.
യോഗ്യത
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralapsc.gov.in/ , https://thulasi.psc.kerala.gov.in/thulasi/വഴി അപേക്ഷിക്കാവുന്നതാണ്.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.