weather kerala 07/07/25: വീണ്ടും കനത്ത മഴ വരുന്നു, ഇന്നത്തെ മഴ സാധ്യത

weather kerala 07/07/25: വീണ്ടും കനത്ത മഴ വരുന്നു, ഇന്നത്തെ മഴ സാധ്യത

കേരളത്തില്‍ വീണ്ടും കനത്ത മഴ വരുന്നു. ജൂലൈ 12 ഓടെ മഴ സംസ്ഥാന വ്യാപകമായി ശക്തിപ്പെട്ടേക്കും. അതിനു മുന്‍പും മഴ ഇപ്പോഴത്തെ രീതിയില്‍ തുടരും. വടക്കന്‍ കേരളത്തില്‍ മഴ തുടരാനാണ് സാധ്യത. ഒന്നര മാസത്തോളമായി മഴ തുടരുന്ന സാഹചര്യമാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുള്ളത്.

ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി

പശ്ചിമബംഗാളിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലിയിലേക്ക് നീങ്ങുന്നുണ്ട്. ഈ സിസ്റ്റം കേരളത്തിലുള്‍പ്പെടെ പശ്ചിമതീരത്തെ കാറ്റിന്റെ വേഗതയെ സ്വാധീനിക്കുന്നുണ്ട്. തെക്കന്‍ ഗുജറാത്ത് മുതല്‍ തീരദേശ കര്‍ണാടക വരെ കടലിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ പാത്തി (off shore trough) തുടരുന്ന സാഹചര്യവുമുണ്ട്. ഗുജറാത്ത് മുതല്‍ കേരളം വരെ ശക്തമായ മഴക്കും മണിക്കൂറില്‍ 45 കി.മി വേഗത വരെയുള്ള കാറ്റിനും ഇത് കാരണമായേക്കും.

ഇന്നത്തെ മഴ സാധ്യത

ഇന്ന് (തിങ്കള്‍) കാസര്‍ഗോഡ് മുതല്‍ കൊച്ചി വരെ മേഘാവൃതമായ അന്തരീക്ഷത്തിനാണ് സാധ്യത. ഇടവിട്ട മഴയും ലഭിക്കും. ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ഇടവേള കുറയാനാണ് സാധ്യത. എന്നാല്‍ കൊച്ചി മുതല്‍ തെക്കോട്ട് രാവിലെയും മറ്റും വെയില്‍ തെളിയും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് മഴ ദിനം. ജൂലൈ 12 ന് ശേഷം വീണ്ടും മഴ കനക്കാനാണ് സാധ്യത.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു

കനത്ത മഴ കാരണം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കാര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇറങ്ങാന്‍ കഴിയാത്തതോടെ അദ്ദേഹത്തിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു. ഹെലികോപ്ടര്‍ ശ്രീകൃഷ്ണ കോളജിന്റെ ഗ്രൗണ്ടിലാണ് ഇറക്കാന്‍ തീരുമാനിച്ചിരുന്നത്. കോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 12.35 ന് വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.

English Summary: Get the latest weather updates for Kerala on 12/07/25. Heavy rain is forecasted. Stay prepared and informed about the rainfall predictions.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020