കുവൈത്തിൽ ചൂട് 52 ഡിഗ്രി ; വൈദ്യുതി മുടങ്ങി, ഫ്ലാറ്റിൽ തീപിടിത്തം
കുവൈത്തില്‍ ചൂട് 52 ഡഗ്രിയിലെത്തി. അതിനിടെ കുവൈത്തില്‍ ബഹുനിലക്കെട്ടിടത്തില്‍ ഇന്നും തീപിടിത്തമുണ്ടായി. ആളപായമില്ല. ജഹ്‌റ വെതര്‍ സ്റ്റേഷനിലാണ് ഇന്ന് 52 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഫഹദ് അല്‍ ഉത്തൈബി പറഞ്ഞു.
അബ്ദാലി സ്റ്റേഷഷനിലും 51 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കുവൈത്ത് സറ്റി, വഫ്‌റ, ജല്‍ അല്‍ലയ സ്റ്റേഷനുകളില്‍ 50 ഡിഗ്രി താപനിലയും രേഖപ്പെടുത്തി.
വേനല്‍ കടുത്തതോടെ ഗള്‍ഫ് മേഖലയിലും ഉത്തരേന്ത്യയിലും ചൂട് കൂടുകയാണ്. ഉത്തരാര്‍ധ ഗോളത്തിന്റെ വടക്കന്‍ മേഖലയിലാണ് ഇപ്പോള്‍ താപനില കൂടുന്നത്. കുവൈത്തില്‍ ജനങ്ങള്‍ നേരിട്ട് വെയില്‍ കൊള്ളരുതെന്നും എപ്പോഴും വെള്ളംകുടിക്കണമെന്നും കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
ഹീറ്റ് ഡോം പ്രതിഭാസമാണ് ഗള്‍ഫ് മേഖലയില്‍ ചൂട് കൂട്ടുന്നതെന്നും ഇത് തുടരുമെന്നും കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു. കുവൈത്തിനു മുകളില്‍ അതിമര്‍ദ മേഖല രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് ചൂട് കൂട്ടുന്നത്.
കുവൈത്തിനു മുകളിലെ അതിമര്‍ദം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചൂട് കൂട്ടാന്‍ ഇടയാക്കും. ഈ മേഖലയിലെല്ലാം 50 ഡിഗ്രി താപനില അടുത്ത ഏതാനും ദിവസം കൂടി അനുഭവപ്പെടുമെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നു.
ബലിപെരുന്നാള്‍ അവധി ആഘോഷിക്കാന്‍ മരുഭൂമിയിലും മറ്റും പോകുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചുള്ള തയാറെടുപ്പുകള്‍ നടത്തണം. വിവിധ മേഖലകളില്‍ ഇനിയും ചൂട് കൂടാന്‍ കാരണമാകും.
തീരദേശങ്ങളില്‍ മാത്രമാണ് 50 ഡിഗ്രിയില്‍ കുറവ് ചൂടുണ്ടാകുക. ഈര്‍പ്പമുള്ള കാറ്റ് കടലില്‍ നിന്ന് കയറുന്നത് മൂലമാണിത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും 50 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.
കുവൈത്തില്‍ വൈദ്യുതി മുടക്കം
കുതിച്ചുയരുന്ന താപനില രാജ്യങ്ങളുടെ ഉയര്‍ന്ന വൈദ്യുത ലോഡിന് കാരണമായതിനാല്‍, വര്‍ദ്ധിച്ച ലോഡ് കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ച വൈദ്യുതി മുടങ്ങി. രാജ്യം സാക്ഷ്യം വഹിക്കുന്ന കടുത്ത ഉഷ്ണതരംഗം മൂലം വൈദ്യുതിയുടെ ആവശ്യകത വര്‍ധിച്ചതിന്റെ ഫലമായി ഈ ദിവസങ്ങളില്‍ വൈദ്യുതി ലോഡ് സൂചിക വര്‍ധിക്കുന്നു.
ബുധനാഴ്ച അല്‍ നുയ, ഖൈത്താന്‍, സുബ്ഹാന്‍ മേഖലകളിലെ ചില ഭാഗങ്ങളിലും ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അബ്ദുല്ല തുറമുഖ ഫാക്ടറികളുടെ ചില ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിച്ചിരുന്നു. തകരാര്‍ പരിഹരിക്കുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമായി അടിയന്തര സംഘങ്ങള്‍ സ്റ്റേഷനുകളിലേക്ക് പുറപ്പെട്ടു.
photo Credit: Fb Page Kuwait Malayalikal
ഗൾഫ് പ്രവാസികൾക്കുള്ള കാലാവസ്ഥ ഗ്രൂപ് WhatsApp, Telegram
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.