kuwait weather 28/04/24 : യു.എ.ഇക്ക് പിന്നാലെ ഖത്തറിലും ഭൂചലനം
ഇന്നലെ യു.എ.ഇയില്‍ ഭൂചലനമുണ്ടായതിനു പിന്നാലെ കുവൈത്തിലും ഇന്നു പുലര്‍ച്ചെ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. കുവൈത്ത് സമയം, ഇന്നലെ രാത്രി 11.17 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൗമോപരിതലത്തില്‍ നിന്ന് 5 കി.മി താഴ്ചയിലാണ് ഭൂചലനമെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയിന്റിഫിക് റിസര്‍ച്ച് അറിയിച്ചു. കുവൈത്ത് നാഷനല്‍ സീസ്മിക് നെറ്റ്‌വര്‍ക്കിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഇന്നലെ യു.എ.ഇയിലും ഭൂചലനം
ഇന്നലെ പുലര്‍ച്ചെ യു.എ.ഇയിലും റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെ 03.03 നാണ് ഭൂചലനമുണ്ടായത്.
തീരദേശമായ ഖോര്‍ ഫക്കാനോടു ചേര്‍ന്ന് ഭൗമോപരിതലത്തില്‍ നിന്ന് 5 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. കുലുക്കം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടെങ്കിലും നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ആശങ്കപ്പെടാനില്ല
കഴിഞ്ഞ ജനുവരിയിലും സമാന രീതിയില്‍ 2.8 തീവ്രതയുള്ള ഭൂചലനം യു.എ.ഇയില്‍ അനുഭവപ്പെട്ടിരുന്നു. പ്രളയത്തിന്റെയും പേമാരിയുടെയും പശ്ചാത്തലത്തില്‍ ഭൂചലനം യു.എ.ഇ നിവാസികളില്‍ ആശങ്കക്കിടയാക്കി. എന്നാല്‍ ഇത് സാധാരണ പ്രതിഭാസമാണെന്നും ഭയപ്പെടാനില്ലെന്നും കൂടുതല്‍ തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയില്ലെന്നും കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ മോണിറ്ററിംഗ് സ്ഥാപനമായ Metbeat Weather അറിയിച്ചു.