Kuwait weather 29/08/24: ചൂടിന് ശമനമില്ല; വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്
കുവൈറ്റിൽ ചൂടിന് ശമനമില്ല. കുതിച്ചുയരുന്ന താപനിലയിൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചതോടെ കുവൈറ്റിലെ വൈദ്യുതി ശൃംഖലയ്ക്ക് ലോഡ് താങ്ങാനാവാത്ത സ്ഥിതിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈദ്യുതി ഉപയോഗം ചൊവ്വാഴ്‌ച അതിൻ്റെ പാരമ്യതയിൽ എത്തിയതായി അധികൃതർ. വൈദ്യുതി ആവശ്യകത സൂചിക റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. അത് അപകടകരമായ നിലയിലേക്ക് അടുക്കുന്നതായി അൽ-ഖബസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ, വൈദ്യുതി ഉപഭോഗം 17,640 മെഗാവാട്ടിൽ എത്തിയിരുന്നു. രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനെ തുടർന്നാണ് വൈദ്യുതി ഉപയോഗം വളരെ പെട്ടെന്ന് തന്നെ വർധിച്ചത്. അടിയന്തര ഘട്ടങ്ങളെ നേരിടാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി, വൈദ്യുതി, ജലം, പുനരുൽപ്പാദക ഊർജ്ജ മന്ത്രാലയം അതിൻ്റെ എമർജൻസി ടീമുകളെ സജീവമാക്കി. ബാക്കപ്പ് ജനറേറ്ററുകൾ വിന്യസിക്കുകയും പ്രധാന വൈദ്യുത വിതരണ ശൃംഖലകൾ നിരീക്ഷിക്കാൻ സാങ്കേതിക ടീമുകളെ സജ്ജരാക്കുകയും ചെയ്തിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page