Kuwait weather 12/04/24: കാലാവസ്ഥ വില്ലനാവില്ല; പെരുന്നാൾ അവധി ആഘോഷമാക്കാം
കുവൈത്തിൽ പെരുന്നാൾ അവധി ആഘോഷിക്കുന്നവർക്ക് കാലാവസ്ഥ വില്ലൻ ആവില്ലെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇപ്പോഴുള്ള കാലാവസ്ഥ മാറ്റമില്ലാതെ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുല്‍ അസീസ് അല്‍ ഖറാവി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് (കുന) പറഞ്ഞു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാഴാഴ്ച അനുഭവപ്പെട്ട രീതിയിലുള്ള ചൂട് പകൽ അനുഭവപ്പെടും. എന്നാൽ രാത്രി ചൂടിന് അല്പം കുറവ് അനുഭവപ്പെടും. ഇന്നലെ രാജ്യത്ത് അനുഭവപ്പെട്ട പരമാവധി താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ഇന്നലെ എട്ടു മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും അനുഭവപ്പെട്ടിരുന്നു. 21നും 23 ഡിഗ്രിക്കും ഇടയിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രാത്രി രേഖപ്പെടുത്തിയത്.
ഇന്ന് വെള്ളിയാഴ്ചയും ചൂട് കൂടാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ന് കാറ്റിന്റെ വേഗത 8 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ആവാം എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കടൽ പ്രക്ഷുപ്തം ആവാനും സാധ്യതയില്ല.
കുവൈത്തിൽ രാത്രിയിൽ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1 മുതല്‍ 3 അടി വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും, ശനിയാഴ്ച പകൽ താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച രാത്രിയും മിതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഗൾഫ് കാലാവസ്ഥ ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS