ദുരന്ത നിവാരണ അതോറിറ്റി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി അതോറിറ്റി അറിയിച്ചു.
നിലവിൽ മുന്നറിയിപ്പും അതുമായി ബന്ധപ്പെട്ടുള്ള മെസേജസുകൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. പ്രശ്‌നം നിലവിൽ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതോറിറ്റി ഫേസ്ബുക്ക് പേജിൽ പറഞ്ഞു.
English Summary : ksdma emergency operation number hacked