KSA Weather Alert
സൗദി അറേബ്യയിൽ മഴ തുടരും. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ അടുത്ത വെള്ളിയാഴ്ച വരെ ഇടിയോടെ കനത്ത മഴക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും സുരക്ഷക്ക് അതാവശ്യമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്‌വാരങ്ങൾ എന്നിവക്കടുത്തുനിന്ന് മാറി താമസിക്കാനും നിർദേശമുണ്ട്.
كسير فخم من محافظة #بيش منطقة #جازان
#جازان #روح_السعودية @Saudi_MT @MOCSaudi @KSAMOFA @JazanTourism @NatGeoMagArab @jazan_weather @ArabiaWeatherSA pic.twitter.com/EsNdJm9Pnr
— ابو يحيى (@abu__yahya66) October 29, 2023
മഴ സമയത്ത് ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ നീന്തരുത്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴക്ക് സാധ്യത തുടരുന്ന തിനാൽ വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും വരുന്ന നിർ ദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
മക്കയിൽ കനത്ത മഴ സാധ്യത
മക്ക മേഖലയിൽ ശക്തമായ മഴ ക്ക് സാധ്യതയുണ്ട്. കൂടെ ആലിപ്പഴവർഷവും പൊടിക്കാറ്റും ഉണ്ടായേക്കാം. മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽ മുവൈഹ്, അലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിട ങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യത.
മദീന, റിയാദ്, ഇടത്തരം മഴ
റിയാദ്, ജിസാൻ, അസീർ, അൽബാഹ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അ തിർത്തി, ഖസിം, കിഴക്കൻ മേഖല എന്നിവ യുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകുമെ ന്നും മുന്നറിയിപ്പിൽ പറഞ്ഞു.