കോട്ടയത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത് . കോട്ടയം നെടുംകുന്നം മാണികുളത്ത് വച്ചാണ് ഇവ‍ര്‍ക്ക് മിന്നലേറ്റത്. മണികണ്ഠനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മാന്തുരുത്തി സ്വദേശി സുനീഷി (37) ന് മിന്നലേറ്റ് പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ് . മണികണ്ഠന്റെ മൃതദേഹവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

metbeat news

FOLLOW US ON GOOGLE NEWS

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment