മഴക്കുവേണ്ടി പ്രത്യേക നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സല്‍മാന്‍ രാജാവ്

മഴക്കുവേണ്ടി പ്രത്യേക നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സല്‍മാന്‍ രാജാവ്

സൗദി അറേബ്യയില്‍ മഴയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ് ആഹ്വാനം ചെയ്തു. മഴ കുറവുള്ള കാലങ്ങളില്‍ രാജ്യത്തെ മസ്ജിദുകളില്‍ വച്ച് പ്രത്യേക നിസ്‌കാരം നടക്കാറുണ്ട്. പ്രവാചകന്റെ കാലം മുതല്‍ രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം നടന്നുവരുന്നു.രാജ്യത്തെ ജനങ്ങളോട് നാളെ വ്യാഴാഴ്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നിര്‍വഹിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ പള്ളികളില്‍ വ്യാഴാഴ്ച രാവിലെ സുബ്ഹി നിസ്‌കാരത്തിനു ശേഷം മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം ഉണ്ടായിരിക്കും. സാധിക്കുന്ന എല്ലാവരും ഇതില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.ദാനധര്‍മങ്ങളും നമസ്‌കാരങ്ങളും ദൈവിക പ്രകീര്‍ത്തനങ്ങളും അടക്കമുള്ള ഐച്ഛിക ആരാധനാ കര്‍മങ്ങള്‍ ധാരാളമായി നിര്‍വഹിക്കണമെന്നും ആളുകളുടെ പ്രയാസങ്ങളും ദുരിതങ്ങളും നീക്കാന്‍ പ്രവര്‍ത്തിക്കണമെന്നും സല്‍മാന്‍ രാജാവ് അഭ്യര്‍ത്ഥിച്ചു.

സര്‍വശക്തന്റെ സഹായവും മഴയും ലഭിക്കാന്‍ എല്ലാവരും പാപമോചനത്തിനു വേണ്ടി ധാരാളമായി പ്രാര്‍ഥിക്കണമെന്നും ദൈവത്തിന്റെ അടിമകള്‍ക്ക് നന്മകള്‍ ചെയ്യണമെന്നും രാജാവ് ആഹ്വാനം ചെയ്തു


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment