K PHONE: അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ; ഒന്നാം ഘട്ടം ഈയാഴ്ച

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി കെ ഫോൺ. സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 20 ലക്ഷം കുടുംബങ്ങൾക്കാണ് ഇന്റർനെറ്റ് സേവനം ലഭിക്കുക. ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീതം 1400 വീടുകളിൽ കണക്ഷൻ ലഭ്യമാക്കും . തദ്ദേശസ്ഥാപനങ്ങൾ 9588 കുടുംബങ്ങളുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

16738 സർക്കാർ സ്ഥാപനങ്ങളിലും ഇതിനോടകം കണക്ഷൻ ലഭ്യമായി.9954 സ്ഥാപനങ്ങളിൽക്കൂടി അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. 30,358 കിലോമീറ്ററിലാണ്‌ കേബിൾ ശൃംഖല. 24,261 കിലോമിറ്റർ പൂർത്തിയായി. വിദ്യാലയങ്ങളും ഓഫീസുകളുമുൾപ്പെടെ 40,000 പൊതുസ്ഥാപനങ്ങളിൽ കെ –ഫോൺ കണക്‌ഷൻ ഉറപ്പാകുമെന്ന്‌ പദ്ധതി നിർവഹണ ചുമതലയുള്ള കെ.എസ്‌.ഐ.ടി.ഐ.എൽ എം.ഡി ഡോ. സന്തോഷ്‌ ബാബു അറിയിച്ചു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment