കാലവർഷം രണ്ടുമാസം പിന്നിട്ടപ്പോൾ രാജ്യത്ത് അധികമഴ : കേരളത്തിൽ മഴ കുറവോ? കൂടുതലോ? അറിയാം, ഈ മാസം മഴ എപ്പോൾ തുടങ്ങും?

കാലവർഷം രണ്ടുമാസം പിന്നിട്ടപ്പോൾ രാജ്യത്ത് അധികമഴ : കേരളത്തിൽ മഴ കുറവോ? കൂടുതലോ? അറിയാം, ഈ മാസം മഴ എപ്പോൾ തുടങ്ങും?

രാജ്യത്ത് മൺസൂൺ രണ്ടുമാസം പിന്നിട്ടപ്പോൾ 6.39 ശതമാനം അധിക മഴ ലഭിച്ചു. സാധാരണ ഈ രണ്ടുമാസ കാലയളവിൽ 445.8 എം എം മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 474.3 mm മഴ ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ഈ കാലയളവിൽ രാജ്യത്ത് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു എന്ന് പറയാം.

പടിഞ്ഞാറൻ മധ്യ മേഖലയിലാണ് ഈ കാലയളവിൽ കൂടുതൽ മഴ ലഭിച്ചത്. ഈ കാലയളവിൽ കിഴക്കൻ രാജസ്ഥാനിൽ 94 ശതമാനം മഴ വർദ്ധനവ് ഉണ്ടായി. പടിഞ്ഞാറൻ രാജസ്ഥാൻ (+83%), കിഴക്കൻ മധ്യപ്രദേശ് (+62%) എന്നിങ്ങനെയാണ് മഴ വർദ്ധനവ് രേഖപ്പെടുത്തിയത്.

സാധാരണയേക്കാൾ (20–59%) അധിക മഴ രേഖപ്പെടുത്തിയത്: ജാർഖണ്ഡ് (+50%), പടിഞ്ഞാറൻ മധ്യപ്രദേശ് (+56%), ഗംഗാതീര പശ്ചിമ ബംഗാൾ (+22%), ഗുജറാത്ത്, ഒഡീഷ, കർണാടക എന്നീ പ്രദേശങ്ങളിലാണ്.

ദക്ഷിണേന്ത്യയിൽ സമ്മിശ്ര മൺസൂൺ

ദക്ഷിണേന്ത്യയിൽ കൂടുതലും സാധാരണ മുതൽ നേരിയ തോതിൽ മഴക്കുറവ് ഈ കാലയളവിൽ രേഖപ്പെടുത്തി. തെലുങ്കാനയിൽ 6% മഴക്കുറവും കേരളത്തിൽ ഒൻപത് ശതമാനം മഴ കുറവുമാണ് രേഖപ്പെടുത്തിയത്.
രായലസീമ (-29%), തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ (-12%) എന്നിങ്ങനെയാണ് മഴക്കുറവ് അനുഭവപ്പെട്ടത്. അതേസമയം കിഴക്കൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 20–59% നും ഇടയിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിൽ 9 ശതമാനം മഴക്കുറവ്

കേരളത്തിൽ ഈ കാലയളവിൽ 1190.5 mm മഴയാണ് ലഭിച്ചത്. 1301.7 എം എം മഴയാണ് ലഭിക്കേണ്ടിയിരുന്നത്. 9% മഴ കുറവ്.

ഓഗസ്റ്റിലെ മഴ എപ്പോൾ തുടങ്ങും

കേരളത്തിൽ കാലവർഷം തുടങ്ങി രണ്ടുമാസം പിന്നിട്ടപ്പോൾ മഴ ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായ മഴ ഇപ്പോൾ ലഭിക്കുന്നില്ല. കാലവർഷം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഓഗസ്റ്റ് ആദ്യ ആഴ്ച മഴ കുറവായിരിക്കും. ഓഗസ്റ്റ് 5 നു ശേഷം മഴ വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കും എന്നാണ് metbeat weather നിരീക്ഷണം.

Tag : Explore Kerala’s rainfall trends after two months of heavy downpours. Is this month expected to see more or less rain? Get insights on when the rains will begin!

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020