Kerala weather08/03/24: തെക്കൻ ജില്ലകളിൽ ഇന്നത്തെ മഴ തുടങ്ങി
ഇന്നത്തെ വേനൽ മഴ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചു തുടങ്ങി. കാട്ടാക്കടയിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചു. തെക്കൻ കേരളത്തിലെ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും എന്നായിരുന്നു metbeat weather നിരീക്ഷകർ പറഞ്ഞിരുന്നത്. പാലക്കാട്,തൃശ്ശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയില്ല.
അതേസമയം വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചു. വേനലിലെ ആദ്യ മഴ പത്തനംതിട്ട ജില്ലയിലും ലഭിച്ചു തുടങ്ങി.
കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവലി മൂന്നാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് 6.30 നും 7.30 നും ഇടയില്‍ 32.3 എം.എം മഴ ലഭിച്ചു. മീനച്ചിലാര്‍ നദീസംരക്ഷണ സമിതി വളണ്ടിയര്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.സ്കൂട്ടിക്കലിലെ നേഹ റോസ് പ്രസൂണിന്റെ മഴ മാപിനിയിലാണ് മഴ രേഖപ്പെടുത്തിയത്. ഈ മാസം 15ന് ശേഷം കേരളത്തിൽ ലഭിക്കുമെന്നാണ് metbeat weather പറഞ്ഞിരുന്നത്. കേരളത്തിനു മുകളിലുള്ള അന്തരീക്ഷവായുവിൽ ഈർപ്പ സാന്നിധ്യം ഉള്ളതിനാൽ രാത്രിയും പുലർച്ചെയും ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥ അനുഭവപ്പെട്ടേക്കും.
വരും ദിവസങ്ങളിൽ താപനില കൂടും
കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളിലും പകല്‍താപനില വര്‍ധിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് താപനില കൂടാൻ സാധ്യത. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ സാധ്യതയുമുണ്ട്. ഇടിമിന്നലിനും സാധ്യത.