Kerala weather updates : നാല് സ്ഥലങ്ങളിൽ തീവ്രമഴ ലഭിച്ചു; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നാല് സ്റ്റേഷൻ പരിധികളിൽ തീവ്രമഴ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ 8:30ന് അവസാനിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ആണിത്. വളാന്തോട്, കാപ്പിക്കളം, നിരവിൽപുഴ, ടാറ്റ മല സ്റ്റേഷൻ പരിധികളിലാണ് തീവ്രമായ റിപ്പോർട്ട് ചെയ്തത്. യഥാക്രമം മഴയുടെ അളവ് ഇങ്ങനെ 234, 208, 206, 204 mm മഴയാണ് ഈ പ്രദേശങ്ങളിൽ മഴ ലഭിച്ചത്.
Kerala weather updates : നാല് സ്ഥലങ്ങളിൽ തീവ്രമഴ; കേരളത്തിൽ 27 ശതമാനം മഴ കുറവ്
അതേസമയം ജൂൺ ഒന്നുമുതൽ ജൂൺ 26 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം 27 ശതമാനം മഴ കുറവാണ് നിലവിലുള്ളത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ മഴ ലഭിച്ചു. കോട്ടയത്ത് 10% വും, പത്തനംതിട്ടയിൽ 14 ശതമാനവും തിരുവനന്തപുരത്ത് 12% വും ആണ് നിലവിൽ മഴ കുറവുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷ്വദ്വീപിലും മാഹിയിലും സാധാരണ മഴ ലഭിച്ചു. ലക്ഷദ്വീപിൽ ആറു ശതമാനം മഴ കുറവും മാഹിയിൽ 12ശതമാനം മഴ കുറവുമാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം വയനാട്ടിൽ 41 ശതമാനം മഴ കുറവാണ് നിലവിലുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചന പ്രകാരം ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നാളെ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് ഉള്ളത്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് നൽകി . തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയരുകയാണ്. ഡാമിലെ ജലനിരപ്പ് +422 മീറ്റര്‍ ആയി
ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമും തുറന്നിട്ടുണ്ട്. തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.