Kerala weather updates 8/12/23: അറബി കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ
തെക്കു കിഴക്കൻ അറബി കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ലക്ഷദ്വീപിനും കേരളത്തിനും ഇടയിലാണ് ന്യൂനമർദം രൂപപ്പെട്ടത്.
ഇത് അടുത്ത 2 ദിവസം കേരളത്തിൽ ഒറപ്പെട്ട ശക്തമായ മഴക്ക് കാരണമാകും.
തീരദേശത്തും കിഴക്കൻ മേഖലയിലും മഴ സാധ്യത. കിഴക്ക് ഇടിയോടെ മഴക്കാണ് സാധ്യത. ലക്ഷദ്വീപിൽ ഇന്നും നാളെയും മഴ സാധ്യതയുണ്ട്. കേരളത്തിൽ ശനി, ഞായർ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും നേരിയ തോതിലെങ്കിലും മഴ സാധ്യത.
ഇന്നലെ പത്തനംതിട്ടയിൽ 2 മണിക്കൂറിൽ 10 സെ.മി ലധികം മഴ ലഭിച്ചിരുന്നു. ഇത്തരം മഴ ഇന്നും നാളെയും ചില പ്രദേശങ്ങളിൽ ഉണ്ടാകും. അതേസമയം ന്യൂനമർദം ശക്തിപ്പെടാനോ ചുഴലിക്കാറ്റാകാനോ സാധ്യത ഇല്ല.