Kerala weather updates 25/02/25: ഇന്നും നാളെയും വടക്കൻ കേരളത്തിൽ ഉഷ്ണ തരംഗ സാധ്യത, കണ്ണൂരിൽ റെക്കോർഡ് ചൂട്
താപനില ഉയർന്നതോടെ വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട് ഐ എം ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് ഐ എം ഡി മുന്നറിയിപ്പ് ഉള്ളത്. വടക്കൻ കേരളത്തിലാണ് കൂടുതൽ താപനില ഉയരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്.
കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ താപനില 40.4°c ആണ്. ഫെബ്രുവരിയിൽ ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നു ഇത്.
1975 (ഫെബ്രുവരി 8)പുനലൂരിൽ ( 40.1°c) 1981 ( ഫെബ്രുവരി 28) പാലക്കാട് ( 40°c) ആണ് ഇതിനു മുൻപ് ഫെബ്രുവരിയിൽ രേഖപെടുത്തിയ ഉയർന്ന താപനില.

അതേസമയം വെള്ളിയാഴ്ച മുതൽ മാർച്ച് തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ വേനൽ മഴ ചെറുതായി ലഭിക്കാൻ സാധ്യത. വേനൽ മഴ ലഭിക്കുന്നതോടെ താപനിലയിൽ ചെറിയ ആശ്വാസം ലഭിക്കും.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തി. ഉയർന്ന താപനില 40.4 ഡിഗ്രി സെൽഷ്യസ്. ഈ വർഷം രാജ്യത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനിലയും ഇതാണ്.
അതേസമയം മഹാരാഷ്ട്ര കർണാടക ഉൾപ്പെടെയുള്ള പശ്ചിമ തീരത്തു അസാധാരണ നിലയിൽ ഉയർന്ന താപനില രേഖപെടുത്തി.
രത്നഗിരി 38.9°c ( സാധാരണയിലും 6.9°c കൂടുതൽ )
മുംബൈ സാന്താക്രൂസ് 38.4°c ( സാധാരണയിലും 6.4°c കൂടുതൽ)
കാർവാർ 38°c ( 4.8°c കൂടുതൽ ).
ഹോണാവർ 38.5°c ( 6°c കൂടുതൽ )
കണ്ണൂർ 39°c ( 4.4°c കൂടുതൽ )
24 ഫെബ്രുവരി 2025
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു .
28/02/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
01/03/2025: പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.