kerala weather updates 22/05/24: മഴ തുടരുന്നു: കടൽക്ഷോഭത്തിന് സാധ്യത; കാലവർഷം കന്യാകുമാരി കടലിലും ശ്രീലങ്കയിലും എത്തി
കേരള തീരത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പ് . വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 11.30 വരെ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയക്കാണ് സാധ്യത.
അതേസമയം സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്നും imd. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് ഉള്ളത്. കൂടാതെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്.
നാളെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. നാളെ ഓറഞ്ച് അലർട്ട് ഉള്ള ജില്ലകൾ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെയാണ്. ഇന്നത്തെ മഴ വിവിധ ജില്ലകളിൽ തുടരുകയാണ്.മലപ്പുറം റെയിൻ ട്രാക്കേഴ്‌സിന്റെ കണക്ക് പ്രകാരം അരീക്കോട് 80 മിനിറ്റിൽ 80 എം എം മഴ ലഭിച്ചു.
ഇടിമിന്നലേറ്റ് ഒരു മരണം
കാസര്‍ഗോഡ് ഇടിമിന്നലേറ്റ് ഒരു മരണം. മടികൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലനാണ് (55) മരണപ്പെട്ടത് .
വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ബാലന് ഇടിമിന്നൽ ഏൽക്കുകയായിരുന്നു . ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം കാലവർഷം കന്യാകുമാരി കടലിലും ശ്രീലങ്കയിലും എത്തി. തെക്ക് ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ ശേഷിക്കുന്ന ഭാഗങ്ങൾ, ആൻഡമാൻ കടൽ, കിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ എന്നീ പ്രദേശങ്ങളിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം വ്യാപിക്കും.
കേരളത്തിൽ മെയ് 31ന് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.അതേസമയം സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമറ്റ് വെതർ പറഞ്ഞത് ജൂൺ ഒന്നിന് കേരളത്തിൽ കാലവർഷം എത്തുമെന്നാണ്.
കനത്ത മഴയിൽ കൊച്ചി ഇൻഫോപാർക്കിലെ വാഹനങ്ങൾ വെള്ളത്തിൽ.
updated 7:36pm.
കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, എറണാകുളം, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്.
updated on 8:15pm.
FOLLOW US ON GOOGLE NEWS
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്