അതിതീവ്ര മഴ ; ഗതാഗതക്കുരുക്ക്; കൊച്ചിയിൽ വെള്ളക്കെട്ട്, കോഴിക്കോട് ഇടിമിന്നലിൽ വീട് തകർന്നു

അതിതീവ്ര മഴ ; ഗതാഗതക്കുരുക്ക്; കൊച്ചിയിൽ വെള്ളക്കെട്ട്, കോഴിക്കോട് ഇടിമിന്നലിൽ വീട് തകർന്നു

കേരളത്തിൽ കനത്ത മഴ. 5 ജില്ലകളിൽ റെഡ് അലർട്ടും, 8 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. കേരളത്തിൽ അഞ്ചുദിവസം കൂടെ മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ആലപ്പുഴ തുറവൂരിൽ ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതക്കുരുക്കുണ്ടായി. കേരളത്തിലെ പല ജില്ലകളിലും കനത്ത മഴയെ തുടർന്ന് ഗതാഗതക്കുരുക്ക്. കൊച്ചിയിൽ കനത്ത മഴയിൽ വെള്ളക്കെട്ടും ഗതാഗത കുലുക്കും ഉണ്ട്.

ഇൻഫോപാർക്കിൽ കനത്ത മഴയിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന കനത്ത മഴയാണ് എറണാകുളം ജില്ലയിൽ. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായി. വൈറ്റില, കുണ്ടന്നൂർ,ദേശീയപാത, ഇടപ്പള്ളി, എസ്ആർഎം റോഡ്, ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, ഇൻഫോപാർക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എംജി റോഡ്, കടവന്ത്ര സൌത്ത്, ചിറ്റൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. മഴവെള്ളം ഒഴുകി പോകാത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമായത്. കെഎസ്ആർടിസി പരിസരത്തെ മിക്ക കടകളിലും വെള്ളം കയറിയിട്ടുണ്ട്. കലം കളമശ്ശേരി മൂലെപാടത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ മഴയാണ്. കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിലായിട്ടുണ്ട് . നാദാപുരം തൂണേരിയിൽ ഫാമിലി സൂപ്പർമാർക്കറ്റിന്റെ മതിൽ ഇടിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗതഗാതം തടസ്സപ്പെട്ടു. മുക്കത്തും കനത്ത മഴയാണ് .

കൊടിയത്തൂർ പഞ്ചായത്തിൽ റോഡുകളും വീടുകളും വെള്ളത്തിലായിട്ടുണ്ട്. പന്തീരാങ്കാവിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു. മണക്കടവ് മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദനന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത് . മിന്നലിൽ വീടിലെ വയറിങ് കത്തിയാണ് തീ . പടർന്നു പിടിച്ചത്. പ്രധാന രേഖകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു പോയി. മീഞ്ചന്ത അഗ്നി സംരക്ഷാ എത്തിയാണ് തീ അണച്ചത്.

updated on 10:05pm

തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു വെള്ളം കയറാൻ കാരണമായത് . കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. നഗര ഹൃദയമായ സ്വരാജ് റൗണ്ട് വെള്ളത്തിൽ മുങ്ങി. പാട്ടുരായ്ക്കലും ജൂബിലി മിഷൻ ആശുപത്രി റോഡിലും അശ്വനി ഹോസ്പിറ്റലിലും വെള്ളം കയറിയിട്ടുണ്ട്. ഇതിനിടെ പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സവും നേരിട്ടു . ശക്തൻ ബസ് സ്റ്റാന്റിലും വടക്കേ ബസ് സ്റ്റാന്റിലും വെള്ളം കയറിയതോടെ  സ്ത്രീകളടക്കമുള്ള നൂറുകണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിലായി.  ബസ് സ്റ്റാന്റിൽനിന്നു ബസുകൾക്കു പുറത്തു പോകാനാത്ത സാഹചര്യമായിരുന്നു.

വെളിയന്നൂർ, ചെട്ടിയങ്ങാടി, പൂത്തോൾ,കൂർക്കഞ്ചേരി റോഡ്, കൊക്കാല, മുണ്ടുപാലം,ബാല്യ ജംക്‌ഷൻ, പൂങ്കുന്നം, പെരിങ്ങാവ്, പൂത്തോൾ ജംക്‌ഷൻ, പൂങ്കുന്നം, പാട്ടുരായ്ക്കൽ, ദിവാൻജിമൂല തുടങ്ങിയ പ്രദേശമെല്ലാം വെള്ളത്തിലാണ്. ഫ്ലാറ്റിനും മറ്റുമായി കുഴിച്ച കുഴികളിൽ വെള്ളം നിറഞ്ഞതു പലയിടത്തും ഭീതി ഉയർത്തുന്ന സാഹചര്യമാണ്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment