Kerala weather updates 21/11/2023: വിവിധ ജില്ലകളിൽ മഴ തുടങ്ങി; തിരുവനന്തപുരത്ത് വെള്ളക്കെട്ട്
കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ. Metbeat weather രാവിലത്തെ ഫോർകാസ്റ്റിൽ പറഞ്ഞ വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മണിക്കൂറുകളായി പെയ്യുന്ന മഴയിൽ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മലയോരമേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട അന്തർ സംസ്ഥാനപാതയിൽ കുറുപ്പുഴ മുതൽ ഇളവട്ടം വരെയുള്ള ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു .ഈ ഭാഗങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ തിരിച്ചു വിടുകയാണ്.
തിരുവനന്തപുരം മുതൽ പാലോട് വരെയുള്ള ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയാണ്.
നാളെ പുലർച്ചെയും വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശം പാലിക്കുക.
ഇടിമിന്നലിനെ കുറിച്ച് തൽസമയം അറിയുന്നതിനും മുന്നറിയിപ്പ് ലഭിക്കാനും metbeatnews.com ലെ മിന്നൽ റഡാർ ഉപയോഗിക്കാം.
നാളെ മുതൽ മഴ വീണ്ടും ശക്തിപ്പെടും
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴി (upper air circulation) കന്യാകുമാരി (comorin) കടലിനു സമീപം നിലകൊള്ളുന്നു. ഇതിൽ നിന്ന് ഒരു ട്രഫ് trough ( ന്യൂനമർദ പാത്തി ) രൂപം കൊണ്ടിരിക്കുന്നു. ശ്രീലങ്ക മുതൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കാണ് ന്യൂനമർദ്ദ പാത്തി നീളുന്നത്. നാളെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. MJO (ഫേസ് 2 ൽ) ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്നോ നാളെയോ എത്തും.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും മേഖല രൂപീകരണം സജീവമാക്കും. അടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ചുഴലിക്കാറ്റ് വരെ ആകാനുള്ള ശക്തി സംഭരിക്കുകയും ചെയ്യും. ഈ സമയം എം.ജെ.ഒ ബംഗാൾ ഉൾക്കടലിൽ ആയിരിക്കും.