Kerala weather updates 17/01/25: ഇന്നും ഒറ്റപ്പെട്ട മഴ തുടരും, പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. അതേസമയം ഒറ്റപ്പെട്ട മഴ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ന് കേരളത്തിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ നേരിയ ഇടത്തരം മഴക്കാണ് സാധ്യത. കൂടാതെ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും, ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഞായറാഴ്ച വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.