kerala weather updates 14/12/24: അറബിക്കടലിലെത്തി ന്യൂനമർദ്ദം വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുന്നു

kerala weather updates 14/12/24: അറബിക്കടലിലെത്തി ന്യൂനമർദ്ദം വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുന്നു

ഇന്നലെ അറബിക്കടലിൽ എത്തിയ ന്യൂനമർദ്ദം വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് ആണ് സഞ്ചരിക്കുന്നത്. ഇന്നലെ ലക്ഷദ്വീപിന് സമീപമായിരുന്നു ന്യൂനമർദ്ദം. ഇന്ന് കൊല്ലം തീരത്തുനിന്ന് ഏകദേശം 468 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഇന്നും മേഘാവൃതമായി തുടരും. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും.

ഇടുക്കി ജില്ലയുടെ തെക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഇടുക്കിയിൽ വാഗമണ്ണിനും പീരുമേടിനും ഇടയിലുള്ള പ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് ശക്തമായ മഴ സാധ്യത. വൈകിട്ട് മുതൽ ഈ പ്രദേശങ്ങളിലെല്ലാം ആകാശം തെളിയും. രാത്രി ചന്ദ്രനെ കാണാൻ കഴിയും. എന്നാൽ തന്നെ വടക്കൻ കേരളത്തിൽ പകൽ വെയിൽ ഉദിക്കും. വയനാട് ജില്ലയിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ ഒഴിച്ചു നിർത്തിയാൽ വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. തൃശ്ശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ആണ് ഈ കാലാവസ്ഥ ഉണ്ടാവുക.

കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതു മൂലം തമിഴ്നാട്ടിൽ നിന്നുള്ള ഈർപ്പം കുറച്ചു കൂടി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇത് ചിലയിടങ്ങളിൽ മഴയായി പെയ്യും. ഈർപ്പം അവസാനിക്കുന്നതോടെ തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകും. തമിഴ്നാട്ടിൽ തഞ്ചാവൂർ, തിരുച്ചി, മധുരൈ തുടങ്ങിയ പ്രദേശങ്ങളിൽ ഉച്ചവരെ ഒറ്റപ്പെട്ട മഴ സാധ്യത. രാത്രിയോടെ തമിഴ്നാട്ടിലും മഴ വിട്ടുനിൽക്കും.

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.