Kerala weather updates 14/11/2023:വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ; കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത

Kerala weather updates 14/11/2023:വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ; കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത

വരും മണിക്കൂറുകളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആണ് മഴക്ക് സാധ്യത. അടുത്ത ദിവസങ്ങളിലും ഇടവിട്ട് മഴ ലഭിക്കും. എന്നാൽ വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും.

ഒറ്റപ്പെട്ടതും മിതമായതുമായ മഴയ്ക്കാണ് സാധ്യത. മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും . അതേസമയം ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിൽ ന്യൂനമർദം (low pressure area) രൂപപ്പെട്ടു.

കഴിഞ്ഞ ദിവസം തായ്ലന്റ് കടലിടുക്കിൽ രൂപപ്പെട്ട ചക്രവാത ചുഴി (cyclonic circulation) ഇന്നലെ ആൻഡമാൻ കടലിനു സമീപം എത്തുകയും ന്യൂനമർദം രൂപം കൊള്ളുകയായിരുന്നു എന്ന് ഞങ്ങളുടെ വെതർമാൻ പറഞ്ഞു. ഈ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്പെടുകയും തീവ്ര ന്യൂനമർദം (Depression ) ആകാനും സാധ്യതയുണ്ട്.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ഇന്ന് മുതൽ നാളെവരെ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്ന് ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment