ചക്രവാതച്ചുഴിയെ തുടര്‍ന്ന് കേരളത്തില്‍ മഴ മെച്ചപ്പെടും. നേരത്തെ 14 മുതല്‍ പറഞ്ഞ മഴയാണ് ഒരു ദിവസം നേരത്തെ എത്തിയത്. വിവിധ പ്രദേശങ്ങളില്‍ മഴ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രിയും വിവിധ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
ചക്കിട്ടപാറ, ചെര്‍പുളശ്ശേരി, വളാഞ്ചേരി, ഒറ്റപ്പാലം, പടിഞ്ഞാറങ്ങാടി, കുന്ദംകുളം, ഒട്ടുപാറ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കോട്ടയം, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, തിരുവല്ല, അമ്പലപ്പുഴ, മാവേലിക്കര, കായംകുളം, പത്തനംതിട്ട, അടൂര്‍, റാന്നി, ളാഹ, മട്ടന്നൂര്‍, കാഞ്ഞിരപ്പള്ളി, കൊട്ടാരക്കര, നെയ്യാറ്റിന്‍കര, പൊന്‍മുടി.
അതേസമയം കന്യാകുമാരി കടലിനു മുകളിലാണ് ചക്രവാത ചുഴി രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി ലഭിക്കുന്ന മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
അതേസമയം കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.