Kerala weather updates 03/05/24: ഇന്ന് വേനൽചൂടിന് ആശ്വാസം; കേരളത്തിൽ എല്ലാ ജില്ലകളിലും താപനില കുറഞ്ഞു
കേരളത്തിൽ ഇന്ന് വേനൽചൂടിന് ചെറിയ ആശ്വാസം ലഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് താപനില കുറഞ്ഞു. ഇന്നലെ നൽകിയ ഫോർകാസ്റ്റിൽ മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ ഇന്ന് താപനില കുറയുമെന്ന് പറഞ്ഞിരുന്നു. മെയ് നാലിനു ശേഷം താപതരംഗത്തില്‍ നിന്ന് ആശ്വാസമാകുകയും മെയ് 7 ഓടെ കൂടുതല്‍ വേനല്‍ മഴ ലഭിക്കുകയും ചെയ്യുമെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതര്‍ സൂചന നല്‍കിയിരുന്നു. വേനൽ മഴ കിട്ടാതെ വരണ്ട് ഉണങ്ങിയ വടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാവിലെയും വൈകിട്ടും ചെറിയ രീതിയിൽ മഴ ലഭിച്ചു. വരൾച്ചയും താപ തരംഗവും മൂലമുള്ള പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ ഇന്ന് താപനില കുറഞ്ഞത് കേരളത്തിന് ആശ്വാസമായി.
ജില്ലകളിൾ മെയ് രണ്ടിനും മെയ് മൂന്നിനും രേഖപ്പെടുത്തിയ താപനില ഇങ്ങനെ
മെയ് രണ്ടിന് പാലക്കാട് 40.8 ഡിഗ്രി താപനിലയും മെയ് മൂന്നിന് 39.2 ഡിഗ്രിയും ആണ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിൽ മെയ് രണ്ടിന് 38.2 ഡിഗ്രി രേഖപ്പെടുത്തി, എന്നാൽ മെയ് മൂന്നിന് 37.1 ഡിഗ്രി ആണ് രേഖപ്പെടുത്തിയ താപനില. തൃശ്ശൂർ ജില്ലയിൽ മെയ് രണ്ടിന് 37.9 ഉം,മൂന്നിന് 37.1 ഉം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിൽ മെയ് രണ്ടിന് 39.2 ഉം മെയ് മൂന്നിന് 36.8 മാണ് താപനില രേഖപ്പെടുത്തിയത്. കോട്ടയം ജില്ലയിൽ 38.4 ആണ് മെയ് രണ്ടിന് രേഖപ്പെടുത്തിയ താപനില മെയ് മൂന്നിന് 36.7 ഡിഗ്രിയും രേഖപ്പെടുത്തി.കോഴിക്കോട് ജില്ലയിൽ 39.1 ആയിരുന്നു മെയ് രണ്ടിന് താപനില,മെയ് മൂന്നിന് 36.7 ഡിഗ്രി ആണ് രേഖപ്പെടുത്തിയ താപനില. പത്തനംതിട്ട ജില്ലയിൽ 37.8 മെയ് രണ്ടിന് രേഖപ്പെടുത്തിയപ്പോൾ മെയ് 3ന് 36.7 ഡിഗ്രി രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ മെയ് രണ്ടിന് 37.6 ഡിഗ്രിയും മെയ് മൂന്നിന് 36.5 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ 39.4 ഡിഗ്രി മെയ് രണ്ടിന് രേഖപ്പെടുത്തിയപ്പോൾ മെയ് മൂന്നിന് 36 ഡിഗ്രി രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിൽ 36.9 ഡിഗ്രിയാണ് മെയ് രണ്ടിന് രേഖപ്പെടുത്തിയ താപനില,മെയ് മൂന്നിനും 36.2 ഡിഗ്രി രേഖപ്പെടുത്തി.
photo credit: rajeevan erikulam
കാസർകോട് ജില്ലയിൽ മെയ് രണ്ടിന് 37.3 ഡിഗ്രി രേഖപ്പെടുത്തി, മെയ് മൂന്നിന് 36.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. തിരുവനന്തപുരം ജില്ലയിൽ മെയ് രണ്ടിന് 36 ഡിഗ്രി താപനിലയും മെയ് മൂന്നിന് 34.3 ഡിഗ്രി താപനിലയും രേഖപ്പെടുത്തി. ഇടുക്കി ജില്ലയിൽ 35.2 ഡിഗ്രിയാണ് മെയ് രണ്ടിന് രേഖപ്പെടുത്തിയ താപനില.മെയ് മൂന്നിന് 33.9 ഡിഗ്രി രേഖപ്പെടുത്തി. വയനാട് ജില്ലയിൽ 34.9 ഡിഗ്രിയാണ് മെയ് രണ്ടിന് രേഖപ്പെടുത്തിയത്. മെയ് 3ന് 32.8 ഡിഗ്രിയാണ് വയനാട് ജില്ലയിലെ രേഖപ്പെടുത്തിയത്.
അതേസമയം ചൂട് ക്രമാതീതമായി ഉയരുകയും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
റേഷൻ കട സമയത്തിൽ മാറ്റം
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തി. രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി പ്രവർത്തനം ക്രമീകരിച്ചു.
FOLLOW US ON GOOGLE NEWS