kerala weather update 01/10/23
അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യുനമർദ്ദം (Depression) ഇന്നലെ രാത്രിയോടെ ഗോവയിലെ panjim നും മഹാരാഷ്ട്രയിലെ രത്‌നഗിരിക്കും ഇടയിൽ കര കയറി. രത്നഗിരിയിൽ നിന്ന് 40 കി.മീ അകലെ ആണ് ഇപ്പോൾ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ well marked low pressure ആയി ഒഡിഷ തീരത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് ഈ ന്യൂനമർദവും കര കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട അന്തരീക്ഷ ചുഴി തമിഴ്നാടിന് സമാന്തരമായി തുടരുന്നു.
ഇതോടെ കേരളത്തിൽ നാളെ ( തിങ്കൾ) മുതൽ ശക്തമായ മഴ ഇടവേളകളോടെയുള്ള മഴയായി മാറുമെന്നും Metbeat Weather പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ മഴയുമായി താരതമ്യം ചെയ്യുമ്പോൾ നാളെ മുതൽ മഴയിൽ കുറവ് ഉണ്ടാകും. എന്നാൽ മഴയില്ലാത്ത വെയിൽ ദിനങ്ങൾ എന്നല്ല ഇതിന് അർഥം. മഴയുടെ അളവിലെ കുറവാണ് ഉദ്ദേശിക്കുന്നത്.
കാലവർഷം കൂടുതൽ ഇടങ്ങളിൽ നിന്നും വിടവാങ്ങി
വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് കാലവർഷം (south west monsoon) വിടവാങ്ങി തുടങ്ങി.
പഞ്ചാബ് ,ഹരിയാന ,ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങി. ജമ്മു -കശ്മീർ , ഹിമാചൽ പ്രദേശ് , ഉത്തരാഖണ്ഡ് , പടിഞ്ഞാറൻ ഉത്തർ പ്രദേശ് , പടിഞ്ഞാറൻ മധ്യപ്രദേശ് , കിഴക്കൻ രാജസ്ഥൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ചില ഭാഗങ്ങളിലിൽ നിന്നും കാലവർഷം 2023 പിൻവാങ്ങി.
അടുത്ത ഏതാനും ദിവസങ്ങളിൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് പൂർണമായും കാലവർഷം വിടവാങ്ങാനാണ് സാധ്യത. കാലവർഷം വിടവാങ്ങൽ തുടങ്ങുന്നത് രാജസ്ഥാനിൽ നിന്നും അവസാനം വിടവാങ്ങുന്നത് കേരളത്തിൽ നിന്നുമാണ്.