kerala weather update 30/09/23 : ന്യൂനമർദ്ദങ്ങൾക്ക് പിന്നാലെ തമിഴ്നാട് തീരത്ത് അന്തരീക്ഷച്ചുഴിയും , കേരളത്തിൽ കനത്ത മഴ തുടരും

kerala weather update 30/09/23

അറബി കടലിലും ബംഗാൾ ഉൾക്കടലിലും കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദ്ദങ്ങൾക്ക് (low pressure) പിന്നാലെ ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിനോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി (Cyclonic Circulation) കൂടി രൂപപ്പെട്ടു. അന്തരീക്ഷത്തിലെ Middile Troposphere ലെവലിലാണ് ഈ ചക്രവാതച്ചുഴി. അന്തരീക്ഷ ചുഴി ആയും ഇതിനെ പരിഗണിക്കാം.

അറബിക്കടലിലെ ന്യൂനമർദം നാളെ ശക്തിപ്പെടും

അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തിന് സമാന്തരമായി മധ്യ കിഴക്കൻ അറബിക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദ്ദം നാളെ ശക്തിപ്പെടും. 99 A എന്നു പേരിട്ട ഈ ന്യൂനമർദ്ദം നിലവിൽ ഗോവക്ക് സമാന്തരമായാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

kerala weather update 30/09/23
kerala weather update 30/09/23 low pressure both coast

ചൊവ്വാഴ്ച വരെ കേരളത്തിൽ ശക്തമായ മഴക്ക് ന്യൂനമർദ്ദങ്ങൾ കാരണമാകും എന്നാണ് സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather പറയുന്നത്. ബുധൻ മുതൽ കേരളത്തിൽ മഴ തിരികെ എത്തുമെന്നും ഈ മാസം അവസാനം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നും metbeatnews.com കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

 

അറബിക്കടലിലെ ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ട് Well Marked low pressure (WML) ആകും. തുടർന്ന് വീണ്ടും ശക്തിപ്പെടുമോ എന്ന് വ്യക്തമല്ല. കരകയറി കിഴക്കോട്ട് നീങ്ങാനാണ് സാധ്യത.

kerala weather update 30/09/23
kerala weather update 30/09/23 low pressure in arabian sea

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമാകും

കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ മ്യാൻമർ തീരത്തിന് സമീപത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം നാളെക്ക് ശേഷം ശക്തിപ്പെട്ട് Well Marked Low Pressure (WML) ആകും. മധ്യ , കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ഈ ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തുടർന്ന് ഒഡീഷ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കും.

കേരളത്തിൽ  ശക്തമായ മഴ തുടരും

ന്യൂനമർദ്ദങ്ങളുടെയും ചക്രവാത ചുഴിയുടെയും സ്വാധീനത്താൽ കേരളത്തിൽ അടുത്ത 3 ദിവസം മഴ ശക്തമായി തുടരുമെന്നാണ് ഞങ്ങളുടെ Meteorologist പറയുന്നത്.

ഒക്ടോബർ 5 വരെയെങ്കിലും കേരളത്തിൻറെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. അറബി കടലിലെ ന്യൂനമർദ്ദവും ബംഗാൾക്കടിലെ ന്യൂനമർദ്ദവും തമിഴ്നാട് തീരത്തെ അന്തരീക്ഷ ചുഴിയും പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂട്ടും.
ഒരേ സമയം അറബികടലിലും ബംഗാൾ ഉൾകടലിലും രൂപം കൊള്ളുന്ന ന്യൂനമർദങ്ങൾ അതിശക്തമായ മഴക്ക് കാരണമായേക്കും. കേരളത്തിന്റെ ഇരുവശവും ന്യൂന മർദത്തിന്റെ സ്വാധീനം ഉണ്ടായേക്കും.

കിഴക്കൻ മേഖലയിൽ ജാഗ്രത

പെട്ടെന്ന് ശക്തമായ മഴക്കും മഴവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം. അരുവികളിലും തോട്ടിലും പുഴയിലും ഇറങ്ങി കുളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യരുത്. ഏതുനിമിഷവും മലവെള്ളപ്പാച്ചിൽ സാധ്യത ഉള്ളതിനാലാണ് ഇത്.

kerala weather update
Kerala weather update

മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രയും വിനോദസഞ്ചാരവും നിർത്തിവെക്കുന്നതാണ് സുരക്ഷിതം. അത്തരം പ്രദേശങ്ങളിൽ പോകുന്നവർ അന്നാട്ടിലെ ജനങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക
. മലയോരമേഖലയിൽ തീവ്രമഴക്കും സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും Metbeat Weather സ്ഥാപകൻ weatherman kerala പറഞ്ഞു.

കാലവർഷം വിടവാങ്ങൽ അനുകൂലം

തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ വിടവാങ്ങൽ വടക്കുപടിഞ്ഞാറ് സംസ്ഥാനങ്ങളിൽ നിന്ന് പുരോഗമിക്കും. ഇപ്പോൾ രാജസ്ഥാനിൽ നിന്നാണ് വിടവാങ്ങാൻ തുടങ്ങിയത് ഇത് രാജസ്ഥാനിലെ മറ്റു ഭാഗങ്ങളിലേക്ക് രണ്ടുദിവസത്തിനകം വ്യാപിക്കും. കേരളത്തിൽ സാധാരണയായി കാലവർഷം വിടവാങ്ങേണ്ടത് സെപ്റ്റംബർ 30നാണ് ഇത് രണ്ടാഴ്ച കൂടി നീളാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ഒക്ടോബർ രണ്ടാം വാരത്തോടെയേ കേരളത്തിൽ കാലവർഷം വിടവാങ്ങാൻ സാധ്യതയുള്ളൂ. തുടർന്ന് ഒക്ടോബർ 20 തുലാവർഷവും ലഭിച്ചു തുടങ്ങും.

© Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment