kerala weather update 03/10/23: ഇന്നും ഈ ജില്ലകളിൽ മഴ തുടരും: ഇവിടെ സ്കൂളുകൾക്ക് ഇന്ന് അവധി
ന്യൂനമർദ്ദ സ്വാധീനത്തിൽ നിന്ന് കേരളം മുക്തമായെങ്കിലും കേരളത്തിൽ ഇന്നും (03/10/23) മഴ തുടരും. ഇന്നലത്തെ ഫോർകാസ്റ്റിൽ സൂചിപ്പിച്ചതു പോലെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ് ഇന്നും മഴ തുടരുകയെന്ന് Metbeat Weather പറഞ്ഞു.
കേരളത്തിന് പുറമെ കന്യാകുമാരിയിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം തെക്കൻ കേരളത്തിൽ മറ്റു ജില്ലകളിലും മഴ എത്താൻ സാധ്യത കൂടുതലാണ്.
വടക്ക്, മധ്യ ജില്ലകളിൽ മഴ കുറയും
ഇന്നലെ മുതൽ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മഴ കുറഞ്ഞിരുന്നു. ഇന്നും ഈ ജില്ലകളിൽ ഇതേ സാഹചര്യമാണ് തുടരുക.
ആലപ്പുഴ, കോട്ടയം സ്കൂൾ അവധി
ആലപ്പുഴ ജില്ലയില്‍ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ കാംപുകളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ജില്ലയിലെ ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് (03.10.2023) ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
കോട്ടയം താലൂക്കിലെ ഹയര്‍സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച (2023 ഒക്ടോബര്‍ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവായി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും.
കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കുള്ള സാധ്യതയും ഉണ്ട്. കേരള തീരത്ത് ഇന്നലെ അർധ രാത്രി വരെ 0.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ തിരമാലകൾക്ക് ഉയരം ഉണ്ടാകും. കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (incois) അറിയിച്ചു.