kerala weather 06/07/24: ഇന്ന് മഴ, കാറ്റ്, മിന്നൽ, കടൽക്ഷോഭം സാധ്യത
kerala weather 06/07/24: കേരളത്തിൽ ഇന്ന് മഴ തുടരും. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴ സാധ്യത. കാലവർഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഈ ജില്ലകളിൽ ലഭിക്കുക. വടക്കൻ കേരളത്തിൽ ആയിരിക്കും മഴ തെക്കൻ ജില്ലകളെ അപേക്ഷിച്ച് കൂടുതൽ ലഭിക്കുക.
ഉച്ചക്കുശേഷം മധ്യ, തെക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടെയുള്ള മഴ സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കിഴക്കൻ മലയോര മേഖലകളിലാണ് ശക്തമായ കാറ്റ് അനുഭവപ്പെടുക. തീരദേശത്ത് മഴക്കൊപ്പം കാറ്റു വീശിയേക്കാം.

വടക്കൻ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ഇടവിട്ട് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇന്നലെയും കർണാടകയിൽ ഉൾപ്പെടെ ശക്തമായ മഴ ലഭിച്ചു. തീരദേശ കർണാടകയിലെ കൊങ്കൺ മേഖലയിലും ആണ് മഴ ശക്തമായത്. ഈ മേഖലകളിൽ ഇന്നും ശക്തമായ മഴ ലഭിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്ര തീരം മുതൽ കേരളംതീരം വരെ നീണ്ടു നിന്ന ന്യൂനമർദ്ദ പാത്തി ഇന്ന് ഗുജറാത്തിലേക്ക് വ്യാപിച്ചു. അതിനാൽ പടിഞ്ഞാറൻ തീരത്ത് ഇന്ന് മഴ പൊതുവേ ശക്തിപ്പെടും. ഇതിൻ്റെ അനുകൂല്യം കേരളത്തിൻ്റെ വടക്കൻ തീരങ്ങൾക്കും ലഭിക്കും.
ഇന്നലെ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടായി.
ഇന്നലെ ഉച്ചയോടെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ആണ് മഴ ശക്തിപ്പെട്ടത്. കിഴക്കൻ മേഖലയിൽ ഇടിമിന്നലോട് കൂടെ ശക്തമായ മഴ പെയ്തു.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും എറണാകുളം ജില്ലയിലും ശക്തമായ ലഭിച്ചു. അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിൽ മരം വീണു. ബസ് തകർന്നു. ഒരാൾക്ക് പരുക്കേറ്റു. അടിമാലി – കുമളി ദേശീയപാതയിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം സെൻ്റ് ജൂഡ് ജംഗ്ഷനിലാണ് അപകടം. ഉച്ചയ്ക്ക് 12. 50 നായിരുന്നു മഴയും കാറ്റും ഉണ്ടായത്.
ഉയർന്ന തിരമാല ജാഗ്രത
കേരള തീരത്തും, തമിഴ്‌നാട് തീരത്തും 07-07-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
ജാഗ്രത നിർദ്ദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
I’m extremely impressed along with your writing skills and also with the layout in your weblog. Is that this a paid subject matter or did you modify it yourself? Either way stay up the nice high quality writing, it is uncommon to peer a great blog like this one today!