kerala weather today 12/10/23
കേരളത്തിൽ ഇന്ന് (12/10/23 , വ്യാഴം) തീരദേശം ഉൾപ്പെടെ മഴക്ക് സാധ്യത. പകൽ മേഘാവൃതമോ ഭാഗിക മേഘാവൃതമോ ആയ ആകാശം ഉണ്ടാകും. കഴിഞ്ഞ ദിവസം വടക്കൻ കേരളത്തിൽ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടെയുള്ള മഴയാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് ഇടിയില്ലാതെ തെക്കൻ കേരളത്തിലെ തീരദേശം ഉൾപ്പെടെ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.
പരക്കെ ( wide spread ) ശക്തമായതോ (heavy rain) അതിശക്തമായതോ ( very heavy rain) ആയ മഴ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിക്കും.
ഇന്ന് പുലർച്ചെ 5 മണിക്കുള്ള ഉപഗ്രഹ ചിത്രങ്ങളിൽ കോഴിക്കോടിനും ഗോവയ്ക്ക് ഇടയിൽ അറബി കടലിൽ ശക്തമായ മേഘരൂപീകരണം നടക്കുന്നു. കേരളത്തിന്റെ മറ്റു തീരങ്ങളിലും സമാന്തരമായ മേഘ രൂപീകരണം കാണുന്നു കാണുന്നു.
തെക്കൻ ഉൾനാടൻ കർണാടക മുതൽ കന്യാകുമാരി തീരം വരെ നീളുന്ന ന്യൂനമർദ പാത്തി (through ) ഇന്ന് കേരളത്തിൽ മഴ നൽകും . അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ (0.9 km) ആണ് ഇത് നിലനിൽക്കുന്നത്. കാലവർഷം വിടവാങ്ങാത്തതിനാൽ ഇപ്പോഴും പടിഞ്ഞാറൻ കാറ്റ് സജീവമാണ്. ഉച്ചയോടെയോ ഉച്ചയ്ക്ക് മുൻപോ കടലിലെ രൂപപ്പെട്ട മേഘങ്ങൾ കരകയറും. തുടർന്ന് തീരദേശ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ തുടരും. ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാത ചുഴി ഉണ്ടെങ്കിലും കേരളത്തിലെ കാറ്റിനെ കാര്യമായി സ്വാധീനിക്കുന്നില്ല.
ശക്തമായ മഴ സാധ്യത ഇവിടെ
ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഇടിയോടു കൂടെയുള്ള മഴക്കും സാധ്യതയുണ്ട്. വയനാട്ടിൽ ശക്തമായ മഴ ഇന്ന് ലഭിക്കാൻ സാധ്യതയുണ്ട്. കോഴിക്കോടിന്റെ കിഴക്കൻ ഭാഗം, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖല, വയനാട്, കണ്ണൂർ ജില്ലയുടെ തെക്കു കിഴക്കൻ ഭാഗം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകൾ, ഇടുക്കി എന്നിവിടങ്ങളിൽ ഇടിയോട് കൂടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ട്.
മിന്നൽ തൽസമയം എവിടെ എന്നറിയാൻ metbeatnews.com ലെ Lightning radar map ഉപയോഗിക്കാം.