kerala weather 29/01/25: ചൂട് കൂടും, ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കണം; മഴ സാധ്യത പിന്നാലെ
മഴക്ക് അനുകൂലമായ അന്തരീക്ഷ സ്ഥിതി ഇല്ലാതായതോടെ കേരളത്തിൽ ചൂട് കൂടുന്നു. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കാലാവസ്ഥ സിസ്റ്റങ്ങൾ ഒന്നും ഇപ്പോൾ നിലവിലില്ല. അതിനാൽ മേഘരൂപീകരണവും കുറവാണ്. ഇതാണ് വെയിൽ നേരിട്ട് പതിക്കാൻ കാരണവും കൂടുകൂടുന്നതിന് ഇടയാക്കുന്നത് എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ നേടിയ മഴ സാധ്യതയുണ്ട്.
സംസ്ഥാനത്ത് താപനില ഇന്നും നാളെയും 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില കൂടിവരുന്ന സ്ഥിതിയാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലുള്ളത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് സൂര്യാഘാതത്തിനും, നിര്‍ജലീകരണത്തിനും കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, നാളെ മുതൽ ഇന്ത്യയുടെ തെക്കേ മുനമ്പിൽ മഴ സാധ്യത. കന്യാകുമാരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ നേരിയതോതിൽ മഴ ലഭിക്കാനോ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിനോ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ കേരളത്തിൽ ചാറ്റൽ മഴക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം.