kerala weather 14/09/24: തീവ്ര ന്യൂനമർദം കരകയറി; ഉത്രാട ദിനത്തിലെ മഴ സാധ്യത ഇങ്ങനെ

kerala weather 14/09/24: തീവ്ര ന്യൂനമർദം കരകയറി; ഉത്രാട ദിനത്തിലെ മഴ സാധ്യത ഇങ്ങനെ

കഴിഞ്ഞദിവസം വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം, ഇന്നലെ രാത്രി തീവ്ര ന്യൂനമർദ്ദമായി (Depression ) കരകയറി വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണ്. ഈ ന്യൂനമർദ്ദം ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രാദേശിക പ്രളയവും ഉണ്ടാക്കിയേക്കും.

കഴിഞ്ഞദിവസം ഒഡീഷയിലെ പുരിക്ക് സമീപം കരകയറി പടിഞ്ഞാറേയ്ക്ക് സഞ്ചരിച്ച ന്യൂനമർദ്ദം ഉത്തർപ്രദേശിന് മുകളിൽ എത്തി. ഈ ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം മൂലം ഡൽഹി ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ഇന്നും തുടരും.ഇവിടങ്ങളിൽ വെള്ളക്കെട്ടുകൾ പ്രതീക്ഷിക്കാം.

മുകളിൽ സൂചിപ്പിച്ച രണ്ട് ന്യൂനമർദ്ദങ്ങളും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കില്ല. ഇന്നു രാവിലെയുള്ള ഉപഗ്രഹ ചിത്ര പ്രകാരം കേരളത്തിന്റെ മുകളിൽ കാര്യമായ മഴമേഘങ്ങൾ ഇല്ല.

കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മേഘ രൂപീകരണമുണ്ട്. ഇവ കരയിലും കടലിലും ആയി ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ നൽകും. ഉത്രാട ദിനത്തിൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ വൈകിട്ട് മഴയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ metbeat news ൽ നൽകിയ Metbeat Weather ൻ്റെ ഫോർക്കാസ്റ്റിൽ അറിയിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്കും ഉച്ചക്ക് ശേഷവും മലപ്പുറം, തൃശൂർ, പാലക്കാട് എറണാകുളം ജില്ലകളിൽ പ്രാദേശിക അടിസ്ഥാനങ്ങളിലായി ചാറ്റിൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ഉച്ചയ്ക്കുശേഷം ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴ സാധ്യത.

മേൽ സൂചിപ്പിച്ച ന്യൂനമർദ്ദത്തിന്റെ ഫലമായി കാറ്റിന്റെ പാറ്റേണിൽ മാറ്റം വരുന്നതിനാൽ ഇന്ന് രാത്രി പൊതുവേ തെളിഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത. നാളെയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment